ഒക്ടോബര്‍ രണ്ട് അവധി ദിനമല്ല, എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഓഫീസില്‍ ഹാജരാകണം

സാധാരണയായി ഒക്ടോബര്‍ രണ്ട് അവധി ദിനമാണ്. എന്നാല്‍ ഇത്തവണത്തെ ഒക്ടോബര്‍ രണ്ട് അവധി ദിനമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാഷ്ട്രപിതാവിന്റെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് പൗരന്മാരുടെ കടമകളെ കുറിച്ച് ഓര്‍മിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രധാന മന്ത്രിയുടെ പ്രത്യേക താത്‌പര്യപ്രകാരമാണ് ഒക്ടോബര്‍ രണ്ട് ക്ലീന്‍ ഇന്ത്യ ദിനമായി ആചരിക്കുന്നത്. ആ ദിവസം എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഓഫീസില്‍ ഹാജരായി ഓഫീസും
പരിസരവുമെല്ലാം വൃത്തിയാക്കണമെന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശം. ഇത് അറിയിച്ചുകൊണ്ടുള്ള കത്ത് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി എല്ലാ മന്ത്രാലയത്തിനും അയച്ചിരിക്കുകയാണ്. ഓഫീസും പരിസരവുമെല്ലാം വൃത്തിയാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പരിശോധനാ വിഭാഗത്തെയും തയ്യാറാക്കിയിട്ടുണ്ട്. സാധാരണ എല്ലാ ഗാന്ധിജയന്തി ദിനത്തിലും സ്‌കൂള്‍ കുട്ടികള്‍ സ്‌കൂളില്‍ എത്തുകയും സ്‌കൂളും പരിസരവും അധ്യാപകരോടൊപ്പം ചേര്‍ന്ന് വൃത്തിയാക്കാറുള്ളതാണ്.അതുപോലെ എല്ലാ ജീവനക്കാരും പൗരന്മാരും ഒക്ടോബര്‍ രണ്ടിന് അവരവരുടെ ഓഫീസും വീടും, പരിസരവും, പൊതുനിരത്തുമെല്ലാം വൃത്തിയാക്കുന്നതിന് സമയം നീക്കിവയ്‌ക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























