ഇനി അതിരുവിടില്ല...ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി പിന്മാറുമെന്ന് ചൈനീസ് സേനയുടെ ഉറപ്പ്

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിനു താത്ക്കാലിക പരിഹാരമായി. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന മന്ത്രിതല ചര്‍ച്ചയും സൈനിക ചര്‍ച്ചയും വിജയകരം. ന്യൂയോര്‍ക്കില്‍ വച്ചാണ് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചര്‍ച്ച നടത്തിയത്. കാശാമീരിലെ ചുഷുവിലാണ് ഇരു രാജ്യങ്ങളുടെയും സൈനിക മേധാവികള്‍ പങ്കെടുത്ത ഫഌഗ് മീറ്റിങ് നടന്നത്.
ലഡാക്കില്‍ അതിക്രമിച്ചു കയറിയ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികര്‍ ഇന്നു പിന്മാറുമെന്ന് അറിയിച്ചിട്ടുണ്ട്. ഈമാസം 30-ഓടെ ഇരുരാജ്യങ്ങളുടെയും സൈനികര്‍ മേഖലയില്‍ നിന്നു പൂര്‍ണമായി പിന്മാറുമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ചര്‍ച്ച വിജയമായിരുന്നുവെന്നും അതിര്‍ത്തി പ്രശ്‌നത്തിന് പരിഹാരമായെന്നും സുഷമ സ്വരാജ് മാധ്യമങ്ങളെ അറിയിച്ചു.
ചുമാര്‍ അതിര്‍ത്തിയില്‍ നിന്നു പിന്നോട്ടിറങ്ങാന്‍ വ്യാഴാഴ്ച നടന്ന ഫ്‌ളാഗ് മീറ്റിംഗില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിരുന്നു. സെപ്റ്റംബര്‍ പത്തിന് നിശ്ചയിച്ചിരുന്ന സ്ഥാനങ്ങളിലേക്ക് പിന്‍വലിയാനാണ് ധാരണയായത്. അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികര്‍ ചുമാര്‍ മേഖലയിലെ ഇന്ത്യന്‍ ക്യാമ്പുകള്‍ക്കു സമീപം നിലയുറപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഫ്‌ളാഗ് മീറ്റിംഗ്.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഇന്ത്യ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ലഡാക്കിലെ ചുമാര്‍ മേഖലയില്‍ ചൈനീസ് സൈന്യം അതിര്‍ത്തി കടന്നെത്തി തമ്പടിച്ചത്. സൈന്യം അഞ്ചു കിലോമീറ്ററോളം കടന്നതോടെ മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























