ചൈനയില്‍ അജ്ഞാതന്റെ ആക്രമണത്തില്‍ നാലു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

തെക്കന്‍ ചൈനയില്‍ ഷുവാംഗ് പ്രവിശ്യയ്‌ക്കു സമീപം അജ്ഞാതന്‍ നടത്തിയ ആക്രമണത്തില്‍ നാലു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. കഠാര കൊണ്ടാണ് കുട്ടികളെ ആക്രമിച്ചിരിക്കുന്നത്. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെയാണ് അജ്ഞാതന്‍ ആക്രമിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകി മധ്യവയസ്‌കനാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























