സേനയുടെ കാവിക്കൊടിക്കുകീഴില്‍ മഹാരാഷ്ട്ര സുരക്ഷിതമെന്ന് ഉദ്ധവ് താക്കറെ

ശിവസേനയുടെ കാവിക്കൊടിക്കു കീഴില്‍ മഹാരാഷ്ട്ര സംസ്ഥാനം സുരക്ഷിതമാണെന്ന് ഉദ്ധവ് താക്കറെ. സംസ്ഥാനത്തിന്റെ ഭാവിയെപ്പറ്റി കോണ്‍ഗ്രസും നേതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും താക്കറെ പറഞ്ഞു. ശിവസേനയുടെ പത്രമായ സാമ്‌നയില്‍ എഴുതിയ മുഖപത്രത്തിലാണ് താക്കറെ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ബിജെപി-സേന സഖ്യം പിരിഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. മഹാരാഷ്ട്രയിലെ 11 കോടി ജനങ്ങളും ശിവസേന -ബിജെപി സഖ്യം തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ ഈ ആഗ്രഹം തകര്‍്ത്തവര്‍ മഹാരാഷ്ട്രയുടെ ശത്രുക്കളാണെന്ന് ബിജെപിയെ പരോക്ഷമായി താക്കറെ കുറ്റപ്പെടുത്തി. സഖ്യം തകര്‍ത്തത് സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിനു വേണ്ടി രക്തസാക്ഷികളായ 105 ഓളം പേരെ അപമാനിക്കുന്നതിനു തുല്യമാണെന്നും താക്കറെ പറഞ്ഞു.
ഹിന്ദുത്വ ആശയത്തില്‍ അടിസ്ഥാനപ്പെടുത്തി ഉണ്ടായിരുന്ന 25 വര്‍ഷത്തെ സഖ്യത്തിന്റെ തകര്‍ച്ച ദൗര്‍ഭാഗ്യകരമാണ്. ബിജെപിയും മറ്റു പാര്‍ട്ടികളുമായുള്ള സഖ്യം തകരാതിരിക്കുന്നതിന് സേന ആത്മാര്‍ഥ ശ്രമം നടത്തിയിരുന്നു.ഇനി എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം. ദൈവനിശ്ചയമാകും ഇനി നടക്കുക. എന്തു തന്നെയായാലും മഹാരാഷ്ട്രയുടെ ഭാവിക്ക് യാതൊരു കുഴപ്പവും ഉണ്ടാകില്ല.
നാളെ മുംബൈയില്‍ നടക്കുന്ന പൊതുറാലിയില്‍ സഖ്യം പിരിഞ്ഞതിനെക്കുറിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ പ്രതികരിക്കുമെന്നും സേന വൃത്തങ്ങള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























