'പൂതന' പരാമർശത്തിൽ ജി. സുധാകരന് ക്ലീന്‍ ചിറ്റ് ; സുധാകരന് ആരുടെയും പേരെടുത്ത് വിമര്‍ശിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ
ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് പരാമര്‍ശിച്ച സംഭവത്തിൽ ജി. സുധാകരന് ക്ലീന്‍ ചിറ്റ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ക്ലീന്‍ ചിറ്റ് നൽകിയത്. സുധാകരന്റെ ആ പ്രസംഗത്തില്‍ പെരുമാറ്റ ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. സുധാകരന് ആരുടെയും പേരെടുത്ത് വിമര്‍ശിച്ചിട്ടില്ലെന്നാണ് മീണ വിലയിരുത്തി. കളക്ടറുടെയും എസ്.പിയുടെയും റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിച്ചിരുന്നു. ശേഷമാണ് ഈ നടപടി സ്വീകരിച്ചത്.
ഷാനിമോള്‍ ഉസ്മാനെ മന്ത്രി അപകീര്‍ത്തിപെടുത്തിയെന്ന് കാണിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന് കാരണം ഒരു കുടുംബ യോഗത്തിനിടെ മന്ത്രി ജി.സുധാകരന്റെ പൂതന എന്ന പ്രയോഗം നടത്തിയിരുന്നു. എന്നാൽ സംഭവം സ്വതന്ത്ര നിരീക്ഷകര കൊണ്ട് അന്വേഷിക്കണമെന്നാവശ്യം ഉയർത്തിയിരിക്കുകയാണ് യു.ഡി.എഫ്.
https://www.facebook.com/Malayalivartha