സമദൂരമല്ല ശരി ദൂരമാണ് എന്ന് എന്‍എസ്എസ് നിലപാട് ; വട്ടിയൂര്‍ക്കാവിൽ യുഡിഎഫിന് വേണ്ടി പരസ്യമായി വോട്ട് തേടി എന്‍എസ്എസ്
സമദൂരമല്ല ശരി ദൂരമാണ് എന്‍എസ്എസിന്റെ നിലപാട് എന്ന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രഖ്യാപനത്തിന് പിന്നാലെ വട്ടിയൂര്‍ക്കാവിൽ യുഡിഎഫിന് വേണ്ടി വോട്ട് തേടി എന്‍എസ്എസ്.
തിരുവനന്തപുരം താലൂക്ക് യൂണിയന് പ്രസിഡന്റ് സംഗീത് കുമാറിന്റെ നേതൃത്വത്തിൽ പ്രചാരണം നടക്കുകയാണ്. മാത്രമല്ല പൊതുയോഗം വിളിക്കാന്‍ കരയോഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. യുഡിഎഫിന് വോട്ട് ചെയ്യാന്‍ സമുദായ അംഗങ്ങളോട് ആഹ്വാനം ചെയ്യുന്നതിനാണ് പൊതുയോഗം വിളിക്കുന്നത്. എന്‍എസ്എസ് വളരെ ആലോചിച്ചേ തീരുമാനങ്ങള്‍ കൈക്കൊള്ളാറുള്ളൂവെന്നും അതിനാല്‍ തന്നെ സമുദായ അംഗങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ക്ക് എതിർ നില്‍ക്കാറില്ലെന്നും നായര്‍ സമുദായത്തിന് ഈശ്വര വിശ്വാസം വൈകാരികമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha