സ്ഥാനാർത്ഥിയെ മർദിച്ചു; മണ്ണെണ്ണ ഒഴിച്ച് റോഡിലൂടെ നടത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്
ബി.എസ്.പി സ്ഥാനാര്‍ത്ഥിയെ മർദിച്ചു. പൂനെ ജില്ലയിലെ ബരാമതി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള അശോക് മാനെയെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ബുധനാഴ്ചയായിരുന്നു ഈ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. മാനെയ്ക്ക് വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങി പക്ഷേ മാനെ എന്‍.സി.പി സ്ഥാനാര്‍ഥി അശോക് പവാറിന് പിന്തുണ പ്രഖ്യാപിച്ചതായിരുന്നു പ്രവര്‍ത്തകരെ ദേഷ്യത്തിലാക്കിയത്.
ചൊവ്വാഴ്ച ബി.എസ്.പി പ്രവര്‍ത്തകര്‍ മാനെയെ ബാരാമതിയിലെ ഹോട്ടലിൽ വച്ച് സന്ദര്‍ശിക്കുകയുണ്ടായി. എന്നാൽ ഇതിനിടയ്ക്ക് ചില പ്രവര്‍ത്തകര്‍ നേതാവിന്റെ മുഖത്ത് മഷിയൊഴിച്ചു. എന്തിനാണ് പവാറിനെ പിന്തുണയ്ക്കുന്നതെന്ന് വിളിച്ച് പറയുകയും ചെയ്തു. തുടര്‍ന്ന് മാനെയെ പ്രവര്‍ത്തകര്‍ മണ്ണെണ്ണ ഒഴിച്ച് റോഡിലൂടെ നടത്തിച്ചുവെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha