മുഖ്യമന്ത്രിയുടെ നിലപാടുകളോട് ആദരവും അഭിമാനവും; 2021 ൽ കേരളം എല്‍ഡിഎഫിനൊപ്പമായിരിക്കും.. മുഖ്യമന്ത്രിയ്ക്ക് അഭിനന്ദനവുമായി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് കുറിപ്പ്
സംസ്ഥാനത്ത് നടന്ന അഞ്ച് മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി. മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് ഇടതുപക്ഷത്തിനുമാണ് ജയം. വട്ടിയൂര്‍ക്കാവിലും കോന്നിയിലുമാണ് ചരിത്ര വിജയം ഇടതുപക്ഷം നേടിയത്. മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കൊണ്ടാണ് എഴുത്തുകാരി ശാരദക്കുട്ടി എത്തിയത്. ഫേസ്ബുക്കിലാണ് അഭിന്ദനം കുറിച്ചത്. ഈ സമയത്ത് ആ നിലപാടുകളോട് ആദരവും, അഭിമാനവുമാണെന്ന് ശാരദക്കുട്ടി കുറിച്ചു. വിജയിച്ച വികെ പ്രശാന്തിനും ജനീഷ് കുമാറിനും അഭിനന്ദനവും അറിയിച്ചു. 2021 ല്‍ കേരളം എല്ഡിഎഫിനൊപ്പമാകുമെന്ന പ്രത്യാശ പകരുന്നതാണെന്നും ശാരദക്കുട്ടി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്, ആ നിലപാടുകളോട് എത്ര ആദരവാണ്, അഭിമാനമാണ് ഈ സമയത്ത് തോന്നുന്നത്. ജാതിയും മതവും വര്‍ഗ്ഗീയതയുമല്ല, അവയ്ക്കെതിരെ നിലപാടുകളെടുത്ത മുഖ്യമന്ത്രിയാണ് ശരിയെന്ന് വലിയൊരു ഭൂരിപക്ഷം ജനങ്ങള്‍ ഉറപ്പിച്ചു പറയുമ്ബോള്‍ അതു തന്നെയാണ് ശരി. വട്ടിയൂര്‍ക്കാവും കോന്നിയും പറയുന്നത് അതാണ്. ഏതു കാലഘട്ടത്തിലും ജയിക്കുമെന്നുറപ്പിച്ചിരുന്ന യുഡി എഫിന്റെ ശക്തികേന്ദ്രങ്ങളാണ് ഇതു രണ്ടും.
വി കെ പ്രശാന്തിനും ജനീഷ് കുമാറിനും അഭിനന്ദനങ്ങള്‍. ആകുന്ന വിധത്തിലെല്ലാം സര്‍ക്കാരിന്റെ നേട്ടങ്ങളെ മറച്ചുവെക്കുവാനും നിലപാടുകളെ വളച്ചൊടിക്കുവാനുമുള്ള മാധ്യമങ്ങളുടെ കഠിന പരിശ്രമങ്ങള്‍ക്കിടയിലും ജനങ്ങള്‍ വസ്തുതകള്‍ തിരിച്ചറിയുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ സത്യം.
യു ഡി എഫിന്റെ തിളക്കം കുറഞ്ഞ ലീഡുകള്‍, കഷ്ടിച്ചുള്ള കടന്നുകൂടലുകള്‍ 2021 ല്‍ കേരളം LDF നൊപ്പമാകുമെന്ന പ്രത്യാശ പകരുന്നതാണ്. പാലായും വട്ടിയൂര്‍ക്കാവും കോന്നിയും പ്രവചിക്കുന്നത് അതാണ്. ആഹ്ലാദത്തില്‍ പങ്കുചേരുന്നു. വിജയം നല്കിയ സന്ദര്‍ഭങ്ങളെ ഔചിത്യത്തോടെയും ആത്മസംയമനത്തോടെയും വിവേക ബുദ്ധിയോടെയും ഉപയോഗിച്ചു കൊണ്ട് 2021 നെ നേരിടുവാനാണ് ഇടതുപക്ഷം ഇനി തയ്യാറെടുക്കേണ്ടത്.
https://www.facebook.com/Malayalivartha