ശബരിമല വിഷയത്തെ തുറുപ്പ് ചീട്ടാക്കി കോന്നിയിൽ കെ സുരേന്ദ്രനെ പാർട്ടി കളത്തിലിറക്കി; തോറ്റ് തുന്നം പാടി സുരേന്ദ്രൻ; തോല്‍വി ഏറ്റുവാങ്ങിയ കെ സുരേന്ദ്രനെ ട്രോളി സന്ദീപാനന്ദ ഗിരി
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഒടുവിൽ ഫലവും വന്നു. ഫലം വന്നതോടെ മണ്ഡലത്തിൽ തോറ്റ സ്ഥാനാർത്ഥികൾക്കുള്ള ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഇക്കുറി ട്രോളുമായി എത്തിയതാകട്ടെ സ്വാമി സന്ദീപാനന്ദ ഗിരി. കോന്നി മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ ട്രോളി കൊണ്ടാണ് സ്വാമി എത്തിയത്. ഫേസ്ബുക്കിലൂടെയാണ് ട്രോളിയത്. പാന്‍പരാഗ് ഉള്ളം കൈയില്‍ വച്ചുള്ള ഒരു ഫോട്ടോയും, അതിനൊപ്പം 'ഇനി ഞാന്‍ ഉറങ്ങട്ടെ' എന്ന അടികുറിപ്പുമാണ് നൽകിയത്. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിൽ എല്‍ഡിഎഫും മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫുമാണ് വിജയം നേടിയത്. ബിജെപി യ്ക്ക് ഒരു മണ്ഡലം ഒഴിച്ച് നാല്മണ്ഡലങ്ങളിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. മഞ്ചേശ്വരത്ത് മാത്രം ബിജെപി യ്ക്ക് രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു. ശബരിമല വിഷയം കണക്കിലെടുത്തായിരുന്നു കോന്നി മണ്ഡലത്തിൽ സുരേന്ദ്രനെ പാർട്ടി കളത്തിലിറക്കിയത്. എന്നാൽ അത് വിജയിച്ചില്ല. മണ്ഡലത്തതിൽ കോണ്‍ഗ്രസിന്റെ പി മോഹന്‍രാജ് 44,146വോട്ട് നേടിയപ്പോൾ സിപിഎമ്മിന്റെ കെ യു ജനീഷ് കുമാര്‍ 54,099വോട്ട് നേടി വിജയിച്ചു . 39,786വോട്ട് മാത്രമേ സുരേന്ദ്രന് നേടാൻ കഴിഞ്ഞുള്ളു.
https://www.facebook.com/Malayalivartha