കെപിസിസി ഭാരവാഹി പട്ടിക തയ്യാറായി; പട്ടികയിലുള്ളത് ആകെ 47 പേർ; കൊടിക്കുന്നിലും കെ.സുധാകരനും വർക്കിങ് പ്രസിഡന്റുമാരായി തുടരും
ഏറെ നാളത്തെ ചർച്ചകൾക്കും കണക്കുകൂട്ടലുകൾക്കും ഒടുവിൽ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക തയ്യാറായി. ആകെ 47 പേരാണ് പുതിയ പട്ടികയിൽ ഇടം നേടിയത്. 12 പേർ വൈസ് പ്രസിഡന്റുമാരും 34 പേർ ജനറൽ സെക്രട്ടറിമാരുമാണ്. കൊടിക്കുന്നിലും കെ.സുധാകരനും വർക്കിങ് പ്രസിഡന്റുമാരായി തന്നെ തുടരും. പുതിയ വർക്കിങ് പ്രസിഡന്റിനെ തിരഞ്ഞെടുത്തില്ല.
പിസി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, കെപി ധനപാലൻ, കെസി റോസക്കുട്ടി, പദ്മജ വേണുഗോപാൽ, മോഹൻ ശങ്കർ, സിപി മുഹമ്മദ്, മൺവിള രാധാകൃഷ്ണൻ, ടി സിദ്ധിഖ്, ശരത്ചന്ദ്ര പ്രസാദ്, ഏഴുകോൺ നാരായണൻ എന്നിവരെയാണ് വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തത്.
പാലോട് രവി, എഎ ഷുക്കൂർ, കെ സുരേന്ദ്രൻ, തമ്പാനൂർ രവി, സജീവ് ജോസഫ്, കോശി എം കോശി, പിഎം നിയാസ്, പഴകുളം മധു, എൻ സുബ്രമണ്യൻ, ജെയ്സൺ ജോസഫ്, കെ ശിവദാസൻ നായർ, സജീവ് മാറോളി, കെപി അനിൽകുമാർ, എ തങ്കപ്പൻ, അബ്ദുൾ മുത്തലിബ്, വിഎ കരീം, റോയ് കെ പൗലോസ്, ടിഎം സക്കീർ ഹുസൈൻ, ജി രതികുമാർ, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സിആർ മഹേഷ്, ഡി സുഗതൻ, എം മുരളി, സി ചന്ദ്രൻ, ടോമി കല്ലാണി, ജോൺസൺ അബ്രഹാം, മാത്യു കുഴൽനാടൻ, കെ പ്രവീൺ കുമാർ, ജ്യോതികുമാർ ചാമക്കാല, എംഎം നസീർ, ഡി സോന, അബ്ദുൾ റഹ്മാൻ, ഷാനവാസ് ഖാൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാരായി ചുമതലയേറ്റത്. കെകെ കൊച്ചുമുഹമ്മദാണ് ട്രഷറർ ആയി നിയമിക്കപ്പെട്ടു. അടുത്ത ഭാരവാഹി പട്ടിക ഫെബ്രുവരി പത്തിനകം പുറത്തുവിടുമെന്നും നേതൃത്വം അറിയിപ്പ് നൽകി. സെക്രട്ടറി, നിർവ്വഹക സമിതിയംഗങ്ങൾ എന്നിവരുൾപ്പെടുന്നതാണ് അടുത്ത പട്ടിക.
https://www.facebook.com/Malayalivartha