ആ പരാമർശം തൻ അടുത്തിടെ കേട്ട ഏറ്റവും വലിയ തമാശ; പൂര്‍ണമായും പരാജയപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസമുയർത്തി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസമുയർത്തി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ഇടതുപക്ഷവും ബിജെപിയും ഒത്തുകളിക്കുകയാണെന്ന രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ആ പരാമർശം തൻ അടുത്തിടെ കേട്ട ഏറ്റവും വലിയ തമാശയാണെന്ന് എ വിജയരാഘവന്‍ വ്യക്തമാക്കി. പൂര്‍ണമായും പരാജയപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീക്കരിക്കുന്നത് . തദ്ദേശ തിരഞ്ഞെടുപ്പിലുള്‍പ്പടെ ഉണ്ടായ കോണ്‍ഗ്രസ്- ബി ജെ പി ബന്ധത്തെ മറച്ചുവെക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പിണറായി വിജയനെ താഴെയിറക്കാന്‍ മോദിയുടെ സഹായം തേടണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. അതിന്റെ ഇംഗ്ലീഷ് പരിഭാഷയായി മാറുകയാണ് രാഹുലിന്റെ പ്രസംഗമെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തുകയുണ്ടായി.
രാഹുല്‍ഗാന്ധിക്കെതിരെ വിമർശനമുയർത്തി കെ.സുരേന്ദ്രനും രംഗത്ത് വന്നിരുന്നു . ബഫര്‍സോണ്‍ വിഷയത്തില്‍ ഇരു മുന്നണികളും വയനാട്ടുകാരെ വഞ്ചിക്കുകയാണ്. വയനാട്ടിലെത്തി ചായ കുടിച്ചും നാടകം കളിച്ചും രാഹുല്‍ഗാന്ധി തിരികെ പോകുകയാണ്. വയനാടിന്‍റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രാഹുല്‍ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. വയനാടിന്റെ പ്രധാനമന്ത്രി വയനാട്ടില്‍ വന്ന് ട്രാക്ടര്‍ ഓടിച്ചു നടക്കുകയാണെന്നും ഇതിനേക്കാള്‍ നല്ലത് വയനാട്ടിലെ പഴയ എംപിയായിരുന്നുവെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. വയനാട്ടിലേക്ക് വരുന്ന വഴിക്കിറങ്ങി പൊറോട്ടയും ചായയും കുടിക്കാന്‍ എല്ലാവര്‍ക്കും കഴിയുമെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha