Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

അക്കൗണ്ട് തുറന്ന രാജേട്ടൻ തന്നെ അത് പൂട്ടിച്ചോ? 'തിരിനാളം' തെളിച്ച ​ഗുട്ടൻസ് കലക്കിയെടുത്ത് പാവം അണികൾ..

10 MAY 2021 06:55 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ വാർഡുകളിലും എസ് ഡി പി ഐ നേതാക്കൾ പരസ്യമായി എൽഡിഎഫിനായി പ്രചരണം നടത്തുകയാണ്; രാജ്യം നിരോധിച്ച സംഘടനകളെ കൂട്ട് പിടിച്ചാണ് ഇരു മുന്നണികൾ രംഗത്ത് ഇറങ്ങുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ബിജെപി പ്രവർത്തകരെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയ സംഭവം; ഡിജിപിക്ക് പരാതി നൽകി ബിജെപി

ജനാധിപത്യ സംവിധാനത്തെ ഇത്തരം മത തീവ്രവാദ സംഘടനകൾ നിയന്ത്രിക്കുന്നത് അപകടകരം; ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനും കോൺ​ഗ്രസിനും രാഷ്ട്രീയ പിന്തുണ നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല

ആരും എടുത്തിട്ടില്ലാത്തത്ര ധീരമായ നടപടിയാണ് കോൺഗ്രസ് പാർട്ടി സ്വീകരിച്ചത്; പൊതുജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസം നിലനിർത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

2016-ല്‍ നിയമസഭയിലേക്ക് ഒരു താമരയായ് ഒ. രാജഗോപാല്‍ കടന്നു വരുമ്പോള്‍ കേരളത്തിലെ ബി.ജെ.പി. അണികള്‍ ആവേശത്തിലായിരുന്നു. ഇനിയങ്ങോട്ടു പിണറായി വിജയന്‍ സര്‍ക്കാരിനെ ഒറ്റയ്ക്ക് നേരിട്ട് നഖശിഖാന്തം എതിര്‍ത്ത് രാജേട്ടനു പിന്നാലെ വിരിയാനിരിക്കുന്ന താമരകളെ സ്വപ്‌നം കണ്ടിരുന്ന നേതാക്കള്‍ക്കും അണികള്‍ക്കും അധികം വൈകാതെ തന്നെ അപകടം മണത്തു.

ആദ്യ പിണറായി സര്‍ക്കാരിന്റെ സ്പീക്കര്‍ സ്ഥാനത്തേക്ക് ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി ഒ.രാജഗോപാല്‍ ഏവരെയും ഞെട്ടിച്ചു.

വിവാദമായതോടെ സ്പീക്കറുടെ പേരിലെ 'ശ്രീരാമനും കൃഷ്ണനു'മാണ് തന്നെ ആകര്‍ഷിച്ച ഘടകമെന്ന വിചിത്ര ന്യായീകരണവുമായി ഒ. രാജഗോപാല്‍ രംഗത്തെത്തി.

പൗരത്വ ബില്ലിനിനെതിരേ ഇടതു മുന്നണിയും കോണ്‍ഗ്രസും ഒരുമിച്ചു കേന്ദ്ര സര്‍ക്കാരിനെതിരേ പ്രമേയം പാസാക്കിയപ്പോഴും ഒ. രാജഗോപാല്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ മാതൃക കാട്ടിയതും ബിജെപിയെ നിരാശരാക്കി.

പിന്നേടങ്ങോട്ട് ഒളിഞ്ഞും തെളിഞ്ഞും പിണറായി സ്തുതി പതിവാക്കിയതോടെ രാജേട്ടാ എന്നു സ്‌നേഹത്തോടെ വിളിച്ചിരുന്ന അണികള്‍ ഉള്ളുകൊണ്ടെങ്കിലും അക്ഷരം മാറ്റി വിളിച്ചു തുടങ്ങിയെന്നതാണ് യാഥാര്‍ത്ഥ്യം.

നേതാക്കളാകട്ടെ മുതിര്‍ന്ന നേതാവിനെ വിമര്‍ശിക്കാനാകാതെ കുഴഞ്ഞു. ഓര്‍മ്മക്കുറവെന്നും പ്രായാധിക്യമെന്നും അണികളോടു വിശദീകരണം നല്‍കി അവര്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഓര്‍മ്മ ഇത്തിരി കൂടുതലായതിന്റെ കുഴപ്പമാണെന്നു അണികള്‍ക്കു വഴിയേ പിടികിട്ടിത്തുടങ്ങി.

ഒടുവില്‍ നേമത്ത് കുമ്മനം രാജശേഖരന്റെ പ്രചരണത്തെ മങ്ങിപ്പിക്കുന്ന വിധം നിരന്തരം പ്രസ്താവനകളുമായി രംഗത്തെത്തുകയും സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തതോടെ ഒ. രാജഗോപാല്‍ എന്ന നേതാവിനെ അണികള്‍ പൂര്‍ണ്ണമായും കൈവിട്ടു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വരവിനെ 'വിളക്കുതെളിച്ച്' ഇടതുപക്ഷം സ്വീകരിച്ചപ്പോഴും ഒ. രാജഗോപാലും വെറുതെയിരുന്നില്ല. കത്തിച്ചു ഫെയ്‌സ്ബുക്കില്‍ ഒരു തിരിനാളം.

ചെറിയൊരു ആശ്വാസത്തിന് ബംഗാളില്‍ അക്രമിക്കപ്പെടുന്ന ബിജെപി പ്രവര്‍ത്തകരെ ഓര്‍ത്തിട്ടുണ്ടെന്നു മാത്രം. എങ്കിലും ഇത്തവണ അണികള്‍ക്കോ നേതാക്കള്‍ക്കോ തങ്ങളുടെ രാജേട്ടന്റെ 'ഇരട്ടത്താപ്പ്' കണ്ട് വലിയ ഞെട്ടലൊന്നുമുണ്ടായില്ല.

ഇനി പലതും കാണാനിരിക്കുന്നതല്ലേ ഉള്ളൂവെന്നാണ് സൂചനകള്‍. എത്ര വലിയ നേതാവായാലും പാര്‍ട്ടി നടപടി എടുക്കാത്തതാണ് സിറ്റിംഗ് സീറ്റു കൂടി നഷ്ടമാക്കുന്നതില്‍ കാര്യങ്ങളെത്തിച്ചതെന്ന് വിലയിരുത്തുന്ന നേതാക്കളും അണികളുമുണ്ട്.

എന്നാല്‍ ഒ. രാജഗോപാലിന്റെ വീഴ്ചകള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ യഥാവിധം അവതരിപ്പിക്കാത്തതാണ് കുഴപ്പമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്കു സംവിധായകന്‍ കമലിനു ശേഷം ആരുവരുമെന്നു പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ആ സ്ഥാനത്തേക്കൊരു നോമിനി പിണറായി വിജയനു മുന്നില്‍ എത്തിയിട്ടുണ്ടെന്നു വേണം കരുതാന്‍.

അങ്ങനെയെങ്കില്‍ ഈ 'തിരിനാളം' കൂടി തെളിച്ചു വച്ചതിന്റെ ഗുട്ടന്‍സ് അന്നു കേരളത്തിലെ പാവം ബി.ജെ.പി അണികള്‍ക്കു മുന്നില്‍ തെളിഞ്ഞു വരുമെന്നു പ്രതീക്ഷിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുതര പരിക്ക്  (2 hours ago)

നിലപാട് തിരുത്തി , പക്ഷെ യോജിക്കാനാകില്ല  (2 hours ago)

അമ്മയെ പീഡിപ്പിക്കുമെന്ന് ഭീഷണിയെ തുടർന്ന്  (2 hours ago)

പരസ്യമായി മീശവടിച്ച് നേതാവ്  (3 hours ago)

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (3 hours ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (3 hours ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (4 hours ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (4 hours ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (4 hours ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (4 hours ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (5 hours ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (5 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (5 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (5 hours ago)

തയ്യാറായി ബി.ജെ.പി മേയർ  (6 hours ago)

Malayali Vartha Recommends