മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ചിദംബരം സാധുവാണ്; ആകെ ആസ്തി 150 കോടി മാത്രം; മുക്കാല്‍ കോടി കടവും; ഇനി എന്തു ചെയ്യും? കഷ്ടമാണ് അദ്ദേഹത്തിന്റെ ഭാവി

മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ചിദംബരം നമ്മള്‍ കുരുതുന്നത് പോലെയല്ല. സാധുവാണ്. ആവശ്യമെങ്കില്‍ നിര്‍ധനനാണെന്നും പറയാം. അരനൂറ്റാണ്ടു കാലം രാഷ്ട്രത്തെ സേവിക്കാന്‍ അവസരം കിട്ടിയെങ്കിലും ആകെ സമ്പാദിക്കാനായത് നൂറ്റിനാല്‍പ്പത്തഞ്ചു കോടി രൂപമാത്രമാണ് ഏകദേശം മുക്കാല്‍ കോടിയുടെ കടവുമുണ്ട്. കടക്കാരെ ആകെ ഭയന്നു കഴിയുകയാണ് അദ്ദേഹം.
ഇപ്പോള്‍ എഴുപത്തേഴ് വയസായി കാര്യങ്ങള്‍ അവസാനിക്കുന്നതിനു മുമ്പ് കടമെങ്കിലും തീര്‍ക്കാനാകുമോ എന്ന അങ്കലാപ്പിലാണദ്ദേഹം. കോണ്‍ഗ്രസിനാണെങ്കില്‍ ലോകം അവസാനിക്കുന്നതു വരെ അധികാരത്തില്‍ വരാനുള്ള സ്‌കോപ്പൊന്നുമില്ലതാനും. അപ്പോള്‍ ഒന്നോരണ്ടു വട്ടം കൂടി ധനമന്ത്രിയാകാനുള്ള ബാല്യം തീരുകയും ചെയ്യും. കഷ്ടമാണ് അദ്ദേഹത്തിന്റെ ഭാവി. ആകെ 145 കോടിയേ കോണ്‍ഗ്രസിലായിട്ടുപോലും ഇതുവരെ സമ്പാതിക്കാനായുള്ളു.
നാലാള്‍ കേട്ടാല്‍ തന്നെ പുച്ഛിക്കും. ആകെ കൈവശമുള്ളത് 32 ഗ്രാം സ്വര്‍ണം മാത്രമാണ്. അല്‍പം വജ്രവുമുണ്ട്. 3.25 കാരറ്റ് മാത്രം. ഇതിനു പുറമേ കുടുംബ സ്വത്തായി ലഭിച്ച 5.83 കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്. ഇത്രയും കൊണ്ട് ശേഷമുള്ള കാലം എങ്ങനെ കഴിക്കുമെന്ന ആശങ്കയിലുമാണ് ചിദംബരം. ഇപ്പോള്‍ തമിഴ് നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ തയ്യാറെടുക്കുകയാണ് ശിവഗംക്കാരനായ പളനിയപ്പന്‍ ചിദംബരം. നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ദയനീയ കഥ അദ്ദേഹം വിവരിക്കുന്നത്. സത്യവാങ്മൂലം കണ്ടാല്‍ ആരും അറിയാതെ പറഞ്ഞുപോകും എന്നാലും എന്റെ മോഹന്‍ദാസ് കരണ്‍ചന്ദ് ഗാന്ധീ.
https://www.facebook.com/Malayalivartha