പൊതുസ്ഥലം കയ്യേറി മരം നട്ടു; ബി.ജെ.പി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ബി.ജെ.പി നേതാവിന്റെ വീടു പൊളിച്ചടുക്കി; സ്ത്രീത്വത്തെ അപമാനിക്കുകയും ശാരീരികമായി കയ്യേറ്റം ചെയ്യുകയും ചെയ്താല്‍ കൊടുക്കാവുന്ന മികച്ച ശിക്ഷ; താനൊരു വര്‍ഗീയ വാദിയെല്ലന്ന് തെളിയിച്ച് യോഗി ആദിത്യനാഥ്

ഇതാണ് യോഗി ആദിത്യനാഥ് എന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി. കുറ്റം ചെയ്തത് ബി.ജെ.പി ക്കാരനായാലും അയാളുടെ വീട് പൊളിക്കും. കുറച്ചു നാള്‍ മുമ്പ് കാണ്‍പൂരില്‍ വര്‍ഗീയ കലാപത്തിന് നേതൃത്വം നല്‍കിയവരുടെ വീടുകള്‍ യോഗി ആദിത്യനാഥ് ഇതു പോലെ പൊളിച്ചു നീക്കിയിരുന്നു. അതോടെയാണ് കലാപങ്ങള്‍ക്ക് അറുതി വന്നതും. പക്ഷേ അതെല്ലാം മുസ്ലീങ്ങളുടെ വീടുകളായിരുന്നു. അതിന്റെ പേരില്‍ ദേശീയതലത്തില്‍ തന്നെ യോഗി പഴികേള്‍ക്കുകയും ചെയ്തു.
യോഗിയുടെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഗീയതയും ആരോപിക്കപ്പെട്ടു. ഇപ്പോഴിതാ ബി.ജെ.പി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ബി.ജെ.പി നേതാവിന്റെ വീടുതന്നെ പൊളിച്ചു നീക്കിയിരിക്കുന്നു. സബാഷ്. മുഖ്യമന്ത്രിയായാല്‍ ഇങ്ങനെ വേണം കുറ്റവാളികളുടെ കുറ്റം മാത്രമേ നേക്കാവൂ കൊടിയുടെ നിറവും മതവും നോക്കരുത്.
സംഭവം ഇങ്ങനെയാണ്. ഡല്‍ഹിക്കു സമീപം നോയിഡയിലാണ് സംഭവം. പ്രതി ബി.ജെ.പി. കിസാന്‍ മോര്‍ച്ചാ നേതാവ് ശ്രീകാന്ത് ത്യാഗി. നോയിഡയിലെ സെക്ടര്‍ 93-ലെ പാര്‍ക്കിനടുത്ത് ശ്രീകാന്ത് നട്ട മരവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പൊതുസ്ഥലം കയ്യേറിയാണ് ശ്രീകാന്ത് മരം നട്ടതെന്നായിരുന്നു ആരോപണം. മരം സുരക്ഷാ ഭീഷണി ഉയര്‍ത്തുകയാണെന്നും മുറിച്ചു മാറ്റണമെന്നും സമീപത്ത് താമസിക്കുന്നൊരു സ്ത്രീ ആവശ്യപ്പെടുന്നു. മരത്തില്‍ തൊട്ടാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയ ശ്രീകാന്ത് സ്ത്രീയുടെ കയ്യില്‍ പിടിച്ചു വലിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു.
ഈ സംഭവത്തില്‍ നോയിഡ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നടപടി ഉറപ്പായതോടെ ശ്രീകാന്ത് ഒളിവില്‍ പോയി. തുടര്‍ന്നാണ് ഇയാളുടെ വീട് പോലീസ് പൊളിച്ചു നീക്കിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും ശാരീരികമായി കയ്യേറ്റം ചെയ്യുകയും ചെയ്താല്‍ കൊടുക്കാവുന്ന മികച്ച ശിക്ഷയായിട്ടുണ്ടിത്. ശ്രീകാന്ത് ഉത്തരാഖണ്ഡിലേക്കു കടന്നു എന്നാണ് പോലീസ് പറയുന്നത്. പോലീസ് അയാളെ പിന്തുടരുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ വലയില്‍ വീഴുമെന്നാണ് പോലീസ് പറയുന്നത്. എന്തൊക്കെയായലും ഇതൊരു നല്ല മാതൃകയായി. യോഗി ആദിത്യനാഥ് വിമര്‍ശിക്കപ്പെടുന്നതുപോലെ വര്‍ഗീയ വാദിയെല്ലെന്നും തെളിയുന്നു.
https://www.facebook.com/Malayalivartha