സർവ്വകലാശാലകളിൽ യോഗ്യതയില്ലാത്തവരെ തിരുകി കയറ്റുകയാണ് സംസ്ഥാന സർക്കാർ; രാജ്യത്ത് ഒരു ഭരണഘടനയുണ്ടെന്ന് പിണറായി വിജയൻ മനസിലാക്കണം; സർവ്വകലാശാലകൾ പാർട്ടി പോഷകസംഘടനകലെ പോലെയാണ് കേരളത്തിൽ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

സർവ്വകലാശാലകൾ പാർട്ടി പോഷകസംഘടനകലെ പോലെയാണ് കേരളത്തിൽ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . സർവ്വകലാശാലകളിൽ യോഗ്യതയില്ലാത്തവരെ തിരുകി കയറ്റുകയാണ് സംസ്ഥാന സർക്കാർ. രാജ്യത്ത് ഒരു ഭരണഘടനയുണ്ടെന്ന് പിണറായി വിജയൻ മനസിലാക്കണം. തെറ്റായരീതിയിൽ സംസ്ഥാനം ചെയ്യുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ഗവർണർ ചെയ്യുന്നത്.
സർവ്വകലാശാലകളെ പാർട്ടി ഓഫീസാക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത ഗവർണറെ ഓടിക്കാൻ ശ്രമിച്ചാൽ അത് ഇവിടെ നടപ്പില്ല. പിണറായി രാജ് കേരളത്തിൽ നടക്കില്ല. കാരണം കേരളം ഇന്ത്യയിലാണ്. രാജാവാണെന്നാണ് പിണറായിയുടെ വിചാരം. അദ്ദേഹത്തിന്റെ കൽപ്പന സിപിഎം കമ്മിറ്റിയിൽ മാത്രം മതി. കേന്ദ്രം തരുന്ന പണം ധൂർത്തടിക്കാൻ പിണറായിയെ അനുവദിക്കില്ല. ഭീഷണിയൊന്നും ഇവിടെ വിലപ്പോവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സാധാരണക്കാരെ സഹായിക്കേണ്ടുന്ന സഹകരണ മേഖലയെ തകർത്തത് സംസ്ഥാന സർക്കാരാണ്. ആർബിഐക്ക് മുമ്പിൽ മുഖ്യമന്ത്രി ഉൾപ്പെടെ സമരം ചെയ്തത് സഹകരണമേഖലയെ സംരക്ഷിക്കാനല്ല. മറിച്ച് കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കാനായിരുന്നു. നിക്ഷേപകർ അറിയാതെ അവരുടെ പണം റിയൽ എസ്റ്റേറ്റ് നടത്താൻ ഉപയോഗിച്ചു. തട്ടിപ്പിലൂടെ സഖാക്കൾ അവരുടെ സമ്പാദ്യങ്ങളെല്ലാം കൊണ്ടുപോയി.
നിക്ഷേപകർക്ക് ഒരു രക്ഷയുമില്ലാതെയായി. പലർക്കും ഗത്യന്തരമില്ലാതെ ആത്മഹത്യ പോലും ചെയ്യേണ്ടി വന്നു. പാർട്ടിയുടെ കള്ളപണം വെളുപ്പിക്കാനാണ് സിപിഎം സഹകരണ ബാങ്കുകളെ ഉപയോഗിക്കുന്നത്. കോൺഗ്രസും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്. കേരളത്തിൽ ശരിയായ രീതിയിൽ സഹകരണ സ്ഥാപനങ്ങൾ നടക്കുവാൻ വേണ്ടിയാണ് ബിജെപി സമരം ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha