കണ്ണൂര്‍ ഇടതുകോട്ടകള്‍ പൊളിച്ചടുക്കാന്‍ ഡി.കെ. പാര്‍ട്ടി കൊലപാതകികള്‍ കര്‍ണാടക ജയിലിലേയ്ക്ക്.

സിപിഎമ്മിനായി കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയ പ്രതികള്‍ കൂട്ടത്തോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കര്‍ണാടക ജയിലിലേക്ക് മാറുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെയും സിപിഎം നടത്തിയ കൊലപാതകക്കേസുകളിലെ പ്രതികളെയെല്ലാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡി ബ്ലോക്കില്‍ ഒരുമിച്ചാണ് താമസിപ്പിച്ചിരിക്കുന്നത്. ജയില്‍ ജീവനക്കാര്‍ പോലും ഈ ഭാഗത്തേയ്ക്ക് പോകാറില്ല. അത്രമേല്‍ അധിപത്യമാണ് അവര്‍ ജയിലിലും നേടിയിരിക്കുന്നത്. ജയിലില്‍ കിടക്കുന്ന ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയ്ക്കായി എത്തിച്ച ആയുധങ്ങള്‍ കര്‍ണാടക പോലീസ് പിടിച്ചെടുത്തതോടെയാണ് കര്‍ണാടക പോലീസ് കേരളത്തിലേയ്ക്ക് കൊടുക്രിമിനലുകളെ തേടിയെത്തിയത്.
ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്കായി തോക്കും തിരകളും മറ്റായുധങ്ങളും വാങ്ങി കുട്ടുന്നതിന് പിന്നില്‍ വ്യക്തമായ ചരടുവലികള്‍ നടന്നിട്ടുണ്ടെന്നുതന്നെയാണ് കര്‍ണ്ണാടക പോലീസ് വിലയിരുത്തുന്നത്. ടി.പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികളെല്ലാം തന്നെ ആയുധക്കടത്ത് കേസില്‍പെട്ടിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും ഡികെ ശിവകുമാറും ആയുധക്കടത്ത് കേസ് സൂക്ഷമമായി വിലയിരുത്തി വരുന്നതായി കന്നട മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന് പ്രത്യകിച്ച് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഏറെ പ്രതിസന്ധി സൃഷ്ടിച്ച കേസാണ് ടി.പി വധം. സിപിഎം രണ്ടാം നിര നേതാക്കള്‍ പോലും അറസ്റ്റിലായ കേസില്‍ ഗൂഡാലോചനക്കാരായ ഒന്നാം നിര നേതാക്കളില്‍ അന്വേഷണം എത്തിയിരുന്നു. അന്വേഷണം സിപിഎം കേന്ദ്രമായ എകെജി സെന്ററില്‍ എത്തുന്നുവെന്നു മനസിലാക്കിയാണ് പിണറായിയും സംഘവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതി സോളാര്‍ കേസ് കടുപ്പിച്ചത്. സോളാര്‍ കേസിന്റെ ഒത്തുതീര്‍പ്പിനായി ടി.പി വധക്കേസ് അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നതും ചരിത്രമാണ്.
കേരളത്തിലേക്ക് തോക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളിലൊരാളായ ടി.കെ.രജീഷിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് കര്‍ണാടക പോലീസ് പരിശോധിച്ചു വരികയാണ്. ബംഗളൂരു കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കഴിഞ്ഞ 9ന് ബി.എം.ഡബ്ല്യു കാറില്‍ മൂന്ന് തോക്കുകളും 99 ബുള്ളറ്റുകളും പിടിച്ചെടുത്തത്. കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കവേ നീരജ് ജോസഫ് എന്ന മലയാളി ഇവന്റ് മാനേജ്െന്റ് നടത്തിപ്പുകാരനില്‍ നിന്നായിരുന്നു തോക്കുകള്‍ പിടിച്ചെടുത്തത് ടി.പി.വധക്കേസില്‍ ജയിലില്‍ കഴിയുന്ന രജീഷ് പറഞ്ഞിട്ടാണ് ആയുധങ്ങള്‍ വാങ്ങിയതെന്നായിരുന്നു ഇയാളുടെ മൊഴി.
തുടര്‍ന്നാണ് രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കബ്ബണ്‍ പാര്‍ക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആയുധക്കടത്ത് കേസായതിനാല്‍ ഇതില്‍ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമാണ് കര്‍ണാടക പൊലീസ് പരിശോധിക്കുന്നത്. നീരജിനെ ചോദ്യം ചെയ്തതില്‍ നിന്ന് മ്യാന്‍മറില്‍ നിന്ന് നാഗാലാന്‍ഡ് അതിര്‍ത്തി വഴി തോക്കുകളും ബുള്ളറ്റുകളും ഇന്ത്യയിലേക്ക് കടത്തിയെന്ന വിവരം ലഭിച്ചിരുന്നു. 70,000 രൂപയ്ക്കാണ് ആയുധങ്ങള്‍ വാങ്ങിയതെന്നും മൊഴി നല്‍കിയിരുന്നു.നീരജിന് വേറെ ആരെങ്കിലും സഹായം നല്‍കിയിരുന്നോ, രജീഷ് മുഖാന്തരം നേരത്തെയും ആയുധക്കടത്ത് നടത്തിയോ എന്നതടക്കം കര്‍ണാടക പൊലീസ് പരിശോധിക്കുന്നുണ്ട്.
കേസ് അന്വേഷണത്തില്‍ കോണ്‍ഗ്രസിന്റെ താല്പര്യം കേരള നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ധരിപ്പിച്ചിട്ടുണ്ട്. രജീഷ് മാത്രമല്ല ടിപി കേസിലെ മറ്റു പ്രതികളെയും താമസിയാതെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. രജീഷിന് മാത്രമാണെങ്കില്‍ മൂന്നു തോക്കിന്റെ ആവശ്യകതയില്ലെന്നാണ് കര്‍ണാടക പോലീസിന്റെ വിലയിരുത്തല്‍. രജീഷിനെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയതു വരികയാണ്.
ടി.പി കേസിലെ പ്രതികള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നത് ഇതാദ്യമല്ല. ജയിലിലിരുന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തിയതിനും സ്വര്‍ണ്ണക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തിയതിനും പ്രധാന പ്രതി കൊടി സുനിക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. മറ്റൊരു പ്രതി കിര്‍മ്മാണി മനോജ് വയനാട്ടിലെ ലഹരി പാര്‍ട്ടിയില്‍ പൊലീസ് പിടിയിലായിരുന്നു. ഷാഫിയെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് മറ്റൊരു പ്രതിയായ രജീഷിനെ കര്‍ണാടക പൊലീസ് അറസറ്റ് ചെയ്തത്.
അതിനിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമടക്കം കേരളത്തിലേക്ക് തോക്ക് ഉള്‍പ്പെടെയുള്ള ആധുനിക ആയുധങ്ങളുടെ കള്ളക്കടത്ത് നടക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.. ഇതിലെ കണ്ണികളാണ് കുടുങ്ങിയതെന്നും സംശയിക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളേയും മാധ്യമ പ്രവര്‍ത്തകരേയും ലക്ഷ്യമിടുന്ന സംഘമാണ് കടത്തുന്നത്. ജയിലിലേക്ക് ചില രാഷ്ട്രീയ പ്രതിയോഗികള്‍ എത്തുമെന്ന വിലയിരുത്തലിലാണ് തോക്ക് കടത്ത്. പലരേയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നടത്തുന്നത് ജയിലിനുള്ളില്‍ വകവരുത്താനാണെന്നും സൂചനയുണ്ട്. പരമാവധി മാധ്യമ പ്രവര്‍ത്തകരെ ജയിലിലെത്തിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിന് സിപിഎം ഇത്തരം ക്രിമിനല്‍ സംഘങ്ങളുടെ സഹായ തേടിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.
https://www.facebook.com/Malayalivartha