Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

അബദ്ധങ്ങളും കൊള്ളകളും മറച്ചു പിടിക്കാന്‍ കാണുന്നവരുടെയൊക്കെ മെക്കിട്ടു കയറുന്ന സ്ഥിരം ശൈലി തന്നെയാണിപ്പോഴും നേതാക്കള്‍ പിന്‍തുടരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊള്ളരുതായ്മകള്‍ പുറത്തു വരാതിരിക്കാനായി പാര്‍ട്ടി മെഷിണറി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പരമാവധി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കിലും അ്‌ദ്ദേഹത്തിന്റെ ഉപദേശത്തിലൊന്നും ഒതുങ്ങി നില്ക്കാന്‍ തയ്യാറല്ലെന്നാണ് പാര്‍ട്ടി അണികള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്

19 JUNE 2023 10:37 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നടിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സിപിഎം നേതാക്കളുടെ ടെമ്പര്‍ കൂടിയിരിക്കുന്ന കാലമാണിത്. ഇപ്പോള്‍ സിപിഎം നേതാക്കള്‍ക്ക് അല്പമല്ല മൊത്തത്തില്‍ കഷ്ടകാലമാണെന്നും പറയാം. സര്‍ക്കാരായാലും പാര്‍ട്ടിയായാലും ചെന്നു തൊടുന്നതെല്ലാം പൂര്‍ണ്ണ അബദ്ധത്തിലുമാണ്. അബദ്ധങ്ങളും കൊള്ളകളും മറച്ചു പിടിക്കാന്‍ കാണുന്നവരുടെയൊക്കെ മെക്കിട്ടു കയറുന്ന സ്ഥിരം ശൈലി തന്നെയാണിപ്പോഴും നേതാക്കള്‍ പിന്‍തുടരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊള്ളരുതായ്മകള്‍ പുറത്തു വരാതിരിക്കാനായി പാര്‍ട്ടി മെഷിണറി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പരമാവധി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കിലും അ്‌ദ്ദേഹത്തിന്റെ ഉപദേശത്തിലൊന്നും ഒതുങ്ങി നില്ക്കാന്‍ തയ്യാറല്ലെന്നാണ് പാര്‍ട്ടി അണികള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്. അച്ചടക്കത്തിന്റെ വാളെടുത്ത് തലപൊക്കത്തോടെ ഗോവിന്ദന്‍ സെക്ട്രറിയായി എത്തിയിട്ടു പാര്‍ട്ടിയില്‍ ഒരു മാറ്റവും നടത്താനായില്ല.  

ഇ.പി ജയരാജനെ `ഒതുക്കി മൂലയ്ക്കിരുത്തിയെന്നതൊഴിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ അഴിമതിയിലോ യാതൊരു മാറ്റവും വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത. സിപിഎം അഴിമതി താഴെതട്ടിലുള്ള എസ് എഫ് ഐയേയാണ് അര്‍ബുദം പോലെ ബാധിച്ചിരിക്കുന്നത്. വ്യജബിരുദം, വ്യാജ വിജയം, വ്യാജ പിഎച്ച്ഡി, വ്യാജ സര്‍ട്ടിഫിക്കറ്റ്, കോപ്പിയടി പ്രബന്ധം തുടങ്ങി സകല മേഖലകളിലും അഴിമതിയുടെ ദുര്‍ഗന്ധം നിറഞ്ഞു പരക്കുകയാണ്. പിഎസ് സി പരീക്ഷാതട്ടിപ്പ് മുതല്‍ എസ് എഫ് ഐ പാര്‍ട്ടിയ്ക്ക് സ്ഥിരം തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.ആ തലവേദന യൂണിവേഴ്‌സിറ്റികളിലേയ്ക്ക് കൂടി പടര്‍ന്നിരിക്കുകയാണ്. എല്ലാ ഭാഗത്തു നിന്നും കുത്തും കുഴിതോണ്ടലുമാണ് ഗോവിന്ദന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. എസ് എഫ് ഐ കുട്ടികള്‍ പോലും പുറത്തു പറയാനറയ്ക്കുന്ന തെമ്മാടിത്തരങ്ങള്‍ കാട്ടികൂട്ടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ സമനില തെറ്റിയില്ലെങ്കിലല്ലേ അദഭുതമുള്ളൂ.

തലയില്‍ ആയിരം കരിവണ്ടുകള്‍ മുരളുന്ന ശബ്ദം സഹി്ക്കവയ്യാതെ വരുന്ന സമയത്താണ് ഗോവിന്ദന്‍ മാഷ് പ്രതിപക്ഷ നേതാക്കളെ കണ്ണുംപൂട്ടി ചീത്ത പറയുന്നതെന്നാണ് പരക്കെ ഉയരുന്ന ആരോപണം. ഏറ്റവും ഒടുവിലായി കെ.പി സി സി പ്രസിഡന്റ് കെ.സുധാകരന്റെ പേരില്‍ പോക്‌സോ പീഡന കേസുവരെ കെട്ടിവെച്ചു കൊടുക്കാന്‍ നടത്തിയ ശ്രമ ഇപ്പോള്‍ ഗോവിന്ദന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിയലെ അണികളും നേതാക്കളും ചെന്നുപെടാത്തതായ കേസുകളൊന്നുമില്ല. സര്‍വ്വകലാശാലകളില്‍ നടത്തി കൊണ്ടിരിക്കുന്ന വ്യാജ വിളയാട്ടങ്ങളില്‍ കേന്ദ്രാന്വേഷണം കൂടിവന്നതോടെ ആകെ സമനിലതെറ്റിയ നിലയിലാണ് സിപിഎം നേതാക്കള്‍ സംസാരിക്കുന്നതെന്നാണ് പരക്കെ ഉയരുന്ന ആരോപണം.

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ പീഡനക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കൂട്ടുപ്രതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആരോപണം പെതുപ്രവര്‍ത്തകര്‍ക്ക് തന്നെ ലജ്ജയുണ്ടാക്കുന്നതാണ്. ആരോപണത്തിന്  തൊട്ടുപിന്നാലെ ക്രൈംബ്രാഞ്ച് ഗോവിന്ദന്റെ ആരോപണത്തെ ധീരമായി തള്ളിക്കളഞ്ഞതോടെ പാര്‍ട്ടിയും വെട്ടിലായിരിക്കുകയാണ്. പീഡനക്കേസില്‍ ചോദ്യം ചെയ്യാനാണു ക്രൈംബ്രാഞ്ച് സുധാകരനെ വിളിപ്പിച്ചതെന്നു 'ദേശാഭിമാനി' പത്രത്തില്‍ വാര്‍ത്ത വന്നെന്നും ഇതെക്കുറിച്ചു തനിക്കു ക്രൈംബ്രാഞ്ചില്‍നിന്ന് അറിവുണ്ടെന്നുമാണു ഗോവിന്ദന്‍ പറഞ്ഞത്. പൊട്ടത്തരങ്ങളാണ് പറയുന്നതെന്നറിഞ്ഞു കൊണ്ടാണോ അറിയാതെയാണോ പാര്‍ട്ടി സെക്രട്ടറി ഇത്തരത്തില്‍ സംസാരിക്കുന്നതെന്ന് വ്യക്തമല്ല. ദേശാഭിമാനി വാര്‍ത്തയെന്ന് ഉദ്ദരിച്ചപ്പോള്‍ തന്നെ ആരോപണത്തിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും പോയെന്നാണ് പ്രതിപക്ഷം പറയുന്നത്.

എന്നാല്‍ സുധാകരന്റെ പേര് കേസ് അന്വേഷണത്തിനിടെ ഒരിക്കല്‍പോലും ഉയര്‍ന്നുവരികയോ പരിശോധിക്കേണ്ടി വരികയോ ചെയ്തിട്ടില്ലെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2018ലാണു സുധാകരന്‍ മോന്‍സന്റെ വീട്ടില്‍ പോയത്; പെണ്‍കുട്ടി പീഡനത്തിനിരയായത് 2019 ജൂണ്‍ മുതലും. അന്വേഷണം പൂര്‍ത്തിയായതാണെന്നും സുധാകരനെതിരെ പെണ്‍കുട്ടിയുടെ പരാതിയില്ലാത്തതിനാല്‍ അത്തരത്തില്‍ അന്വേഷണമില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഗോവിന്ദന് വിവരം നല്കിയ പത്രത്തിനും പത്രപ്രവര്‍ത്തകനുമെതിരെ കേസെടുക്കണമെന്ന ആവശ്യവുമുയര്‍ന്നു കഴിഞ്ഞു. പോക്‌സോ കേസില്‍ പെണ്‍കുട്ടി നല്‍കിയതു രഹസ്യമൊഴിയാണെന്നിരിക്കെ, ഗോവിന്ദന്‍ അതെങ്ങനെ അറിഞ്ഞെന്നു കെ.സുധാകരന്‍ ചോദിച്ചു. തനിക്കെതിരായ കേസിനു പിന്നില്‍ സിപിഎമ്മാണെന്ന് ഇപ്പോള്‍ ബോധ്യമായെന്നും പറഞ്ഞു. പെണ്‍കുട്ടിയില്‍നിന്നു പൊലീസും ക്രൈംബ്രാഞ്ചും രേഖപ്പെടുത്തിയ മൊഴിയിലും മജിസ്‌ട്രേട്ടിനു പെണ്‍കുട്ടി നേരിട്ടുല്‍കിയ മൊഴിയിലും സുധാകരന്റെ പേരില്ലെന്നു മോന്‍സന്റെ അഭിഭാഷകന്‍ എം.ജി.ശ്രീജിത്തും പറഞ്ഞു.

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തികതട്ടിപ്പുകേസില്‍ വഞ്ചനക്കുറ്റം ചുമത്തി സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു. ഈ കേസില്‍ 23നു ഹാജരാകാന്‍ നോട്ടിസും നല്‍കിയിട്ടുണ്ട്. അതിനിടെയാണ് ക്രൈംബ്രാഞ്ച് വിളിപ്പിച്ചതു പോക്‌സോ കേസിലാണെന്നു കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് മുഖാമുഖം പരിപാടിയില്‍ ഗോവിന്ദന്‍ തട്ടിവിട്ടത്. ആവേശം മൂത്താണോ അതോ സുധാകരനോടുള്ള കണ്ണൂര്‍ കലിപ്പ് തീര്‍ക്കാനാണോ പോക്‌സോ ആരോപണം വിളിച്ചുകൂവിയതെന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ട്. അതോ മുഖ്യമന്ത്രിയുടെ ദുബായ് ടൂറും , കണ്ണൂര്‍ സഖാക്കളുടെ കള്ളപ്പണ ഇടപാടുകളുടെയും വാര്‍ത്തകൡ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണോ ഇത്തരം ആരോപണമെന്ന കാര്യത്തിലും വ്യക്തതയില്ല.'പീഡനസമയത്ത് ഞാന്‍ അവിടെയുണ്ടായിരുന്നു എന്നാണ് ഗോവിന്ദന്‍ പറയുന്നത്. അപ്പോള്‍ എന്റെ അരികില്‍ ഗോവിന്ദന്‍ മാഷും ഉണ്ടായിരുന്നതുപോലെയാണു പറച്ചില്‍. എനിക്കു കേസില്‍ ഒരു ബന്ധവുമില്ലെന്ന് പ്രതിയായ മോന്‍സനും കേസ് നടത്തുന്ന വക്കീലും പറഞ്ഞതാണ്. ആരു പറയുന്നതാണു വിശ്വസിക്കേണ്ടതെന്നാണ് കെ.സുധാകരന്‍ ചോദിക്കുന്നത്.

''പോക്‌സോ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതിയെ ശിക്ഷിച്ചു. അങ്ങനെയൊരു കേസില്‍ സുധാകരനെ പെടുത്താന്‍ പോകുന്നുവെന്നു പറഞ്ഞാല്‍ സാമാന്യബോധമുള്ള ആര്‍ക്കും വിശ്വസിക്കാനാകില്ല. വിധി വന്ന ശനിയാഴ്ചയാണു പെണ്‍കുട്ടി മൊഴി നല്‍കിയതെങ്കില്‍, ആരോ സ്വാധീനിച്ചു എന്നുവേണം മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നാണ് കരുതേണ്ടതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറയുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് തീയിട്ട് പാര്‍ട്ടിക്കാരുടെ കൊള്ളകള്‍ മറച്ചുവെയ്ക്കാമെന്ന ശ്രമം പരാജയപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ പ്രതിപക്ഷാംഗങ്ങള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും കേസുകളെടുത്തു തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രതിപക്ഷ നേതാവിനുമെതിരെ കേസെടുത്തത്. വി.ഡി.സതീശനെ വിജിലന്‍സ് വളഞ്ഞിട്ട് പിടിക്കുന്നുവെന്ന തരത്തില്‍ സൈബറിടങ്ങളില്‍ സഖാക്കള്‍ അഴിഞ്ഞാടുകയും ചെയ്തു.

സുധാകരനെതിരെ പുരാവസ്തുവായി മാറിയിരുന്ന മോന്‍സന്റെ തട്ടിപ്പ് കേസും പൊക്കി കൊണ്ടുവന്ന് ലൈവായി നിറുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. എങ്കിലും അമേരിക്കയിലെ ടൈംസ്‌ക്വയറില്‍ ഇരിപ്പിടം കിട്ടാതെ നിറുത്തിയതും ഒടുവില്‍ കമ്പികസേരയിലിരിക്കുന്ന മുഖ്യമന്ത്രിയുടെ ദയനീയ ചി്ത്രവും കേരളം ചര്‍ച്ചചെയ്യപ്പെടുക തന്നെ ചെയ്തു. ക്യൂബയും കടന്ന് ദുബായില്‍ സന്തോഷിക്കുന്ന മുഖ്യന്‍ നാട്ടിലെത്തുമ്പോള്‍ പ്രശ്‌നങ്ങളെല്ലാം പ്രതിപക്ഷത്തിന്റെ തലയ്ക്ക് വെയ്ക്കാനുള്ള ശ്രമങ്ങളും വിജയിച്ചിട്ടില്ല.രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ എന്തു പറഞ്ഞാലും അത് കേള്‍ക്കുന്നത് മലയാളം അറിയുന്നവരാണെന്ന ധാരണയും മര്യാദയും നേതാക്കള്‍ പുലര്‍ത്തേണ്ടതാണെന്ന കാര്യവും ഗൗരവ്വമായി ചിന്തിക്കേണ്ടതാണ്. കായംകുളം എംഎസ്എം കോളെജില്‍ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എം.കോം പ്രവേശനം നേടിയ എസ് എഫ് ഐ നേതാവ് നിഖിലിനായി സിന്‍ഡിക്കേറ്റും വഴവിട്ട സഹായങ്ങള്‍ ചെയ്തു എന്ന വിവരവും പുറത്തു വരുന്നുണ്ട്.

പ്രവേശന തീയ്യതി കഴിഞ്ഞിട്ടും നിഖിലിനായി ഒരു ദിവസം കൂടി സമയം സിന്‍ഡിക്കേറ്റ് നല്കികൊണ്ടാണ് പ്രവേശനം നേടിയത്. സിപിഎം നേതാവിന്റെ ശുപാര്‍ശയിലാണ് മാനേജ്‌മെന്റ് ക്വോട്ടയില്‍ കോളെജില്‍ പ്രവേശനം ലഭിക്കുന്നത്. എന്നുമാത്രമല്ല പ്രവേശ ഫയലുകളിലും വലിയ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റിലാണ് എം കോം പ്രവേശനം നേടിയതെന്ന വിവരം പരാതിയായി ഉയര്‍ത്തിയതും എ്‌സ എഫ് ഐ പ്രവര്‍ത്തകന്‍ ആണെന്നതാണ് സിപിഎമ്മിനേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പ്രതിസന്ധികളില്‍ നിന്നു കരകയറാനായി നേതാക്കള്‍ കൈകാലിട്ടടിച്ച് വായില്‍ തോ്ന്നിയതെല്ലാം വിളിച്ചു പറയുന്നത് അപമാനകരമായി മാറുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (38 minutes ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (40 minutes ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (44 minutes ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (57 minutes ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (1 hour ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (1 hour ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (1 hour ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (1 hour ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (1 hour ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (2 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (2 hours ago)

Malayali Vartha Recommends