സനാതനധർമ പരാമർശം; ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് ബെംഗളൂരു എസിഎം കോടതി; മാർച്ച് നാലിന് നേരിട്ട് ഹാജരാകാൻ നിർദേശം

തമിഴ്നാട് മന്ത്രിയും എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ സനാതനധർമ പരാമർശം വലിയ വിവാദമായതായിരുന്നു. ഇപ്പോൾ ഇതാ സനാതനധർമ പരാമർശം നടത്തിയ വിഷയത്തിൽ ഉദയനിധി സ്റ്റാലിന് സമൻസ് അയച്ചിരിക്കുകയാണ് . ബെംഗളൂരു സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബെംഗളൂരു എസിഎം കോടതിയായിരുന്നു സമൻസ് അയച്ചത് .
മാർച്ച് നാലിന് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. സെപ്റ്റംബറിൽ നടന്ന സമ്മേളനത്തിലായിരുന്നു സനാതന ധർമ്മത്തെ കുറിച്ച് ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്. ഡെങ്കിപ്പനിയും മലേറിയയും ഉന്മൂലനം ചെയ്തത് പോലെ തന്നെ സനാതന ധർമ്മത്തെയും ഇല്ലായ്മ ചെയ്യണമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് സനാതന ധർമ്മ വിവാദ പരാമർശം. ഏറെ വിവാദങ്ങളിലേക്ക് നയിക്കുകയുണ്ടായി.
രാജ്യത്തിന്റെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്ത പരാമർശമായിട്ടായിരുന്നു ഇതിനെ വിലയിരുത്തിയത്. പോലീസ് നടപടിയെടുക്കാത്തതിൽ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിക്കുന്ന സാഹചര്യം ഉണ്ടായി . പോലീസിന്റെ ചുമതല ഇല്ലായ്മയാണെന്ന് കോടതി തുറന്നടിച്ചു. തന്റെ അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും പറയുന്നതിൽ തെറ്റില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം.
https://www.facebook.com/Malayalivartha