ശ്രീ ആന്റണിയുടെ മകൻ ആയതുക്കൊണ്ട് മാത്രം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നൂലിൽ കെട്ടി ഇറക്കിയ അനിൽ ആന്റണി മറുകണ്ടം ചാടിയപ്പോൾ ഇതേ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് എടുത്ത് വീശാൻ മറന്നുപ്പോയ രാഹുലിന് അറിയാം അങ്ങനെ ചെയ്താൽ ജീവിച്ചിരിക്കുന്ന ആന്റണി അടുത്ത നിമിഷം കാവി എടുത്ത് പുതയ്ക്കുമെന്ന്; രാഹുൽ മാങ്കൂട്ടത്തിൽ എന്ന യൂത്തനിൽ നിന്നും ഒരിക്കലും വന്നു കൂടാതിരുന്ന വാക്കുകൾ തന്നെയായിരുന്നു അത്...! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

രാഹുൽ മാങ്കൂട്ടത്തിൽ എന്ന യൂത്തനിൽ നിന്നും ഒരിക്കലും വന്നു കൂടാതിരുന്ന വാക്കുകൾ തന്നെയായിരുന്നു അത്.!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ് . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
രാഹുൽ മാങ്കൂട്ടത്തിൽ എന്ന യൂത്തനിൽ നിന്നും ഒരിക്കലും വന്നു കൂടാതിരുന്ന വാക്കുകൾ തന്നെയായിരുന്നു അത്.!! ശ്രീ ആന്റണിയുടെ മകൻ ആയതുക്കൊണ്ട് മാത്രം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നൂലിൽ കെട്ടി ഇറക്കിയ അനിൽ ആന്റണി മറുകണ്ടം ചാടിയപ്പോൾ ഇതേ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് എടുത്ത് വീശാൻ മറന്നുപ്പോയ രാഹുലിന് അറിയാം അങ്ങനെ ചെയ്താൽ ജീവിച്ചിരിക്കുന്ന ശ്രീ ആന്റണി അടുത്ത നിമിഷം കാവി എടുത്ത് പുതയ്ക്കുമെന്ന്.. പക്ഷേ യശ : ശരീരനായ ലീഡർക്ക് അതിന് കഴിയില്ലല്ലോ!! അത് കൊണ്ട് കിട്ടിയ അവസരത്തിൽ ഒരു വില കുറഞ്ഞ ഷോ!!
അതവിടെ നില്ക്കട്ടെ!! ഇന്നലെ സോഷ്യൽ മീഡിയയിൽ എമ്പാടും കണ്ട വാക്കാണ് കരുണാകരന്റെ ലെഗസി എന്നത്. ആ ലെഗസി തിരഞ്ഞു പോകുമ്പോൾ കാണാം ജനാധിപത്യത്തെ കശാപ്പ് ചെയ്ത അടിയന്തരാവസ്ഥയുടെ നാളുകൾ. അവിടെ പോലീസ് സേനയെ കയർ ഊരി വിട്ട ഒരു ആഭ്യന്തരവകുപ്പ് മന്ത്രിയെ നിങ്ങൾക്ക് കാണാം. അദ്ദേഹത്തിന്റെ പേര് കണ്ണോത്ത് കരുണാകരൻ എന്നാണ്. അതിന്റെ തൊട്ടപ്പുറത്തു തോരാത്ത കണ്ണുനീരുമായി ഒരു മകനെ തിരഞ്ഞു നടക്കുന്ന ഈച്ചരവാര്യർ എന്ന അച്ഛനെ കാണാം. കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജ് കാണാം, അവിടെയുള്ള രാജൻ എന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ ഗതി കിട്ടാതെ അലയുന്ന ആത്മാവിനെ കാണാം!!!
പിന്നീട് കാലം മുന്നോട്ട് നീങ്ങുമ്പോൾ മക്കളെ അധികാരത്തിൽ ഇറക്കാൻ ശ്രമിക്കുന്ന ഒരു അച്ഛനെ കാണാം. കണ്മുന്നിൽ രാഷ്ട്രീയ ആചാര്യൻ കളിക്കുന്ന മക്കൾ രാഷ്ട്രീയവാദം കണ്ടിട്ട് തിരുത്തൽവാദികൾ ആയി മാറിയ ശ്രീ കാർത്തികേയനെ പോലുള്ള കോൺഗ്രസ്സ് നേതാക്കളെ കാണാം. ശേഷം 2005 എത്തുമ്പോൾ ഡി ഐ സി അഥവാ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ്സ് എന്ന പാർട്ടി ഉണ്ടാക്കിയ ശ്രീ കരുണാകരനെ കാണാം. അതിന്റെ ചെയർ പേഴ്സൺ ആയ കെ മുരളീധരനെ കാണാം. ഒപ്പം അവരുടെ സഖ്യം ആരുമായിട്ട് ആയിരുന്നുവെന്നും ക്രിസ്റ്റൽ ക്ലിയർ ആയി കാണാം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം കൂട്ട് കൂടി തെരഞ്ഞെടുപ്പ് നേരിട്ട കരുണാകരൻ കം മകൻ ലെഗസി.
കാലം വീണ്ടും ഉരുണ്ടു. വിഷു വന്നു, ഓണം വന്നു, ഈദ് വന്നു. ലീഡർ തിരികെ പാർട്ടിയിൽ കൂട് അണഞ്ഞു. പക്ഷേ മകൻ വന്നില്ല അച്ഛൻ മരിക്കുവോളം. പിന്നീട് മകൻ പാർട്ടിയിൽ വന്നു, നേതാവായി!! ഇതൊക്കെ ചരിത്രമായി മുന്നിൽ ഉള്ളപ്പോൾ കൂട് വിട്ട പത്മജ എങ്ങനെയാണ് പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാതെ പോകുന്നത്.?
ജനിറ്റിക്കലി മാത്രമല്ല നൂറ് ശതമാനം പൊളിറ്റിക്കലി ആ അച്ഛന്റെ മകൾ മാത്രമാണ് പത്മജ രാഹുലേ!! പാർട്ടിയിൽ പരിഗണന കിട്ടുന്നില്ലെന്ന് പറഞ്ഞു 2005 ൽ സ്വന്തം പാർട്ടി ഉണ്ടാക്കി ഇടത്തിനൊപ്പം കൂടണഞ്ഞ അതേ ലീഡറുടെ മകൾ പൊളിറ്റിക്കലി തന്തയ്ക്ക് പിറന്ന മകൾ മാത്രമാണ്. അന്ന് അച്ഛൻ കൂട് വിട്ട് കൂട് മാറിയത് പോലെ ഇന്ന് മകളും ചെയ്തു. അത്രേ ഉള്ളൂ!! അച്ഛൻ പണി എടുത്ത് നേടിയ രാഷ്ട്രീയക്കുപ്പായം ആ അച്ഛന്റെ മകൾ / മകൻ എന്ന മേൽവിലാസം കൊണ്ട് പണി എടുക്കാതെ തയ്പ്പിച്ചു ഉടുത്ത രണ്ട് മക്കൾ!! അത്രേ ഉള്ളൂ രണ്ടാളും!!
ഇന്ന് സിദ്ധാർഥിന്റെ നീതിക്ക് വേണ്ടി ഉപവാസ സമരം നടത്തുന്ന രാഹുൽ ഒന്ന് ഈ വാക്കുകൾ കൂടി കേൾക്കുക- ഈ രാജ്യത്തെ ഓരോ കുട്ടിയും എന്റെ രാജന്റെ പ്രതിരൂപങ്ങളാണ്, എന്റെ രാജന് സംഭവിച്ചത് മറ്റൊരു കുട്ടിക്കും സംഭവിക്കരുത്. ഞാൻ അനുഭവിച്ചത് മറ്റൊരു പിതാവും അനുഭവിക്കരുത്. പുത്രദുഃഖത്തിൽ പിടഞ്ഞു തീർന്ന ഈച്ചരവാര്യർ എന്ന അച്ഛന്റെ വാക്കുകൾ.!! അന്ന് ആഭ്യന്തരം കണ്ണോത്ത് കരുണാകരന് ആയിരുന്നു വെങ്കിൽ ഇന്ന് പിണറായി വിജയൻ എന്ന വ്യത്യാസം മാത്രം!!
പത്മജ അപ്പുറത്ത് പോയത് കൊണ്ടും ഇപ്പുറത്തു ചേക്കേറിയത് കൊണ്ടും കണ്ണോത്ത് കുടുംബത്തിന്റെ ലെഗസി മാറുന്നില്ല.!! മാറാനും പോകുന്നില്ല!!ഓരോ മാർച്ച് 2 എന്ന ദിവസവും ഒരു ഞെട്ടിപ്പിക്കുന്ന ഓർമ്മയുടെ പുതുക്കൽ ആണ്. 1976 ൽ നടന്ന ഒരു ക്രൂരമായ വേട്ടയാടലിന്റെ ഓർമ്മപ്പെടുത്തൽ!!
https://www.facebook.com/Malayalivartha