Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

റഷ്യയിലെ സംഘർഷമേഖലയിൽ പെട്ടുപോയ ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാരിൻ്റെ വിവിധ തലങ്ങളിൽ നടക്കുന്നു; എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന ശുഭാപ്തിവിശ്വാസമുണ്ടെന്ന് കേന്ദ്രസഹമന്ത്രി വി.മുരളിധരൻ

30 MARCH 2024 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

റഷ്യയിലെ സംഘർഷമേഖലയിൽ പെട്ടുപോയ ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാരിൻ്റെ വിവിധ തലങ്ങളിൽ നടക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി.മുരളിധരൻ. എൻഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയിലെ സംഘർഷമേഖലയിൽ നാല് മലയാളികൾ ഉള്ളതായിട്ടാണ് ഇപ്പോഴുള്ള വിവരം. അതിൽ 2 പേർ മോസ്കോയിലുള്ള ഇന്ത്യൻ എംബസിയിൽ സുരക്ഷിതരാണ്.

 

മറ്റ് രണ്ട് പേരെ തിരികെ എത്തിക്കാൻ റഷ്യൻ പ്രതിരോധ സേന വഴി ഊർജിതമായ ശ്രമം നടത്തുന്നു. വളരെ രഹസ്യാത്മകമായ കാര്യങ്ങൾ ആയതിനാൽ ഈ ഘട്ടത്തിൽ അതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് പറയാൻ സാധിക്കില്ല. എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന ശുഭാപ്തിവിശ്വാസമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി സർക്കാരിൽ അംഗമായിരിക്കെ ഏറ്റവും കൂടുതൽ സന്തോഷം ലഭിച്ചത് വിദേശത്ത് ദുർഘട സാഹചര്യങ്ങളിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ ഉള്ള ദൗത്യത്തിൽ പങ്കാളിത്തം വഹിക്കാൻ സാധിച്ചു വെന്നതാണ്. 2020 ലോക്ഡൗൺ കാലത്ത് ലോകമെമ്പാടും വളരെ ദുരന്തപൂർണമായ കാലഘട്ടത്തിലൂടെ കടന്നുപോയപ്പോൾ അന്ന് വന്ദേഭാരതിൽ ആരംഭിച്ചതാണ് ഒഴിപ്പിക്കൽ ദൗത്യം .

 

ഉക്രെയിൻ ദൗത്യത്തിൽ 22000 വിദ്യാർത്ഥികളെയാണ് ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരികെ എത്തിച്ചത്. ഏതാണ്ട് 3000 ഓളം മലയാളികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അതോടൊപ്പം ഓപ്പറേഷൻ കാവേരി , ഇറാനിൽ കുടുങ്ങിപ്പോയ അഞ്ചുതെങ്ങിലെയും പൊഴിയൂരിലെയും കന്യാകുമാരിയിലെയും മത്സ്യ തൊഴിലാളികൾ, ഖത്തറിൽ നിന്ന് തിരികെയെത്തിച്ച ഇന്ത്യൻ നാവികർ ഇങ്ങനെ നിരവധി ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വവും വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറിൻ്റെയും മാർഗനിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം വിജയം കണ്ടത്. ഇന്ത്യൻ പൗരന്മാർ ലോകത്ത് എവിടെ ദുർഘട സാഹചര്യത്തിൽ അകപ്പെട്ടാലും അവരെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്നതാണ് നരേന്ദ്രമോദി സർക്കാരിന് കീഴിലെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ദൗത്യവും ലക്ഷ്യവും.

ഉക്രെയിൻ യുദ്ധത്തിൽ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന ഒഴിപ്പിക്കലിനെക്കാൾ ദുർഘടമായിരുന്നു അവസാന ഘട്ടത്തിലെ ഒഴിപ്പിക്കൽ.യുദ്ധത്തിനിടയിൽ അപകടകരമായ സാഹചര്യത്തിലും വിദ്യാർഥികളെ സുരക്ഷിതമായി തിരികെ എത്തിക്കാൻ കഴിഞ്ഞത് നരേന്ദ്രമോദിയുടെ ലോകം മുഴുവൻ പടർന്നുകിടക്കുന്ന നയതന്ത്ര ബന്ധത്തിൻ്റെ വിജയമാണ്. രാത്രി വിമാനങ്ങൾക്ക് ഇറങ്ങാൻ സൗകര്യമില്ലാത്ത സുഡാനിൽ ഇന്ത്യൻ ദൗത്യസംഘം തീ പന്തങ്ങൾ കത്തിച്ചു വച്ച് വിമാനമിറക്കിയാണ് അവിടെ കാത്തുനിന്നവരെ തിരികെ എത്തിച്ചത്.

ഉക്രെയിൻ ദൗത്യത്തിന് റഷ്യൻ ഭാഷ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥരെയാണ് നേരിട്ട് അയച്ചത്. ഈ ദൗത്യം ഇത്രയധികം കുടുംബങ്ങൾക്ക് ആശ്വാസമേകാൻ കഴിഞ്ഞു. ഇത് ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത ഒഴിപ്പിക്കൽ ദൗത്യമാണ്. രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തിൽ നരേന്ദ്രമോദിയോടുള്ള വിശ്വാസം അർപ്പിച്ചു കൊണ്ട് എന്നെ പിന്തുണയ്ക്കാനെത്തിയവർക്ക് നന്ദിരേഖപ്പെടുത്തുന്നതായും വി. മുരളിധരൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (58 minutes ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (1 hour ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (1 hour ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (2 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (2 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (4 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (4 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (4 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (4 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (4 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (4 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (4 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (4 hours ago)

DELHI POLICE വ്യോമസേനയിലെ ഉന്നതൻ അറസ്റ്റിൽ  (4 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കൊലപാതകം: അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണവേളയിൽ തിരിച്ചറിഞ്ഞ് സാക്ഷി...  (4 hours ago)

Malayali Vartha Recommends