ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയിലെത്തിലക്കും?
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ. പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയിലെത്തിച്ച് ഹൈന്ദവവത്കരണത്തിന് രാജ്യത്ത് പുതിയ മുഖം നല്‍കുമോ എന്നു സംശയിക്കണം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ ഭൂരിപക്ഷം നേടിയാല്‍ അടുത്ത ഊഴത്തിലും മോദി പ്രധാനമന്ത്രിയാകുമെന്നതില്‍ സംശയം വേണ്ട. എന്നാല്‍ മോദിക്ക് 75 വയസ് തികയുമ്പോഴോ അതല്ലെങ്കില്‍ ഇനി വരുന്ന തെരഞ്ഞെടുപ്പിലോ യോഗി ആദിത്യനാഥിനെ തികച്ചും അപ്രതീക്ഷിതമായി പ്രധാനമന്ത്രിയായി വാഴിച്ച് കാവിവത്കരണത്തിന് പുതിയ മുഖം നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രിയാക്കിയ ശേഷം നരേന്ദ്ര മോദി ഹിമാലയത്തിലേക്ക്
സന്യാസത്തിനു പോകുമെന്ന സൂചനകളാണ് പുറുത്തുവരുന്നത്. ഗുജറാത്തില്‍ നിന്നുതന്നെയുള്ള ബിജെപിയിലെ രണ്ടാമനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ ഒഴിവാക്കി യോഗി ആദിത്യനാഥിനെ അവരോധിച്ചാല്‍ ബിജെപിയിലുണ്ടാക്കാവുന്ന സ്‌ഫോടനം ചില്ലറയല്ല. ഒന്നുകില്‍ ബിജെപി പിളരും അതല്ലെങ്കില്‍ അമിത് ഷായെ നരേന്ദ്ര മോദി പുറത്താക്കും.
ഇപ്പോഴത്തെ ഇലക്ഷന്‍ പ്രചാരണത്തിലുടനീളം ഉത്തര്‍ പ്രദേശ് ഉള്‍പ്പെടുന്ന ഹിന്ദി ബെല്‍റ്റില്‍ അമിത് ഷായെ അപ്രസക്തനാക്കി യോഗി ആദിത്യനാഥിനെയാണ് മോദി പ്രചാരണത്തിന് ഒപ്പം കൂട്ടിയിരിക്കുന്നത്. യോഗിയെ അടുത്ത പ്രധാനമന്ത്രി പദത്തില്‍ എത്തിക്കാനുള്ള അരങ്ങേറ്റമാണ് ബിജെപിയില്‍ നടക്കുന്നതെന്ന സൂചനകള്‍ പുറത്തുവരികയാണ്. മോദിയുടെ രാഷ്ട്രീയ വളര്‍ച്ചയിലും ബിജെപിയുടെ മുന്നേറ്റത്തിലും ഏറ്റവും പ്രധാന പങ്കുവഹിച്ചയാളാണ് ഗുജറാത്തില്‍നിന്നു തന്നെയുള്ള അമിത് ഷാ.
ഒരേ സംസ്ഥാനത്തുനിന്നുതന്നെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യം ഭരിക്കുന്ന സാഹചര്യത്തെ ചോദ്യം ചെയ്യാന്‍ പോലും ബിജെപിയില്‍ ആരുമില്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്. ബിജെപിയും എന്‍ഡിഎയും വീണ്ടും ഭരണത്തിലെത്തിയാല്‍ അമിത് ഷായ്ക്ക് തികച്ചും അപ്രസക്തമായ വകുപ്പ് നല്‍കി അദ്ദേഹത്തെ ഒതുക്കും എന്ന സൂചനയും പുറത്തുവരുന്നുണ്ട്. 80 ലോക് സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശിലായിരിക്കും ബിജെപിക്ക് ഏറ്റവും നേട്ടമുണ്ടാക്കുക.
ഉത്തര്‍പ്രദേശില്‍ നിലവിലെ സാഹചര്യത്തില്‍ 60 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നാണ് മോദിയുടെ പ്രതീക്ഷ. ഉത്തര്‍പ്രദേശില്‍ നിയമസഭയിലും ലോക് സഭയിലും മിന്നുന്ന വിജയം കാഴ്ച വയ്ക്കുന്ന യോഗി തന്നെ അടുത്ത പ്രധാനമന്ത്രിയാകണം എന്നതാണ് മോദിയുടെ മനസിലിരിപ്പ്.
യോഗി ആദിത്യനാഥ് 1998 മുതല്‍ 2017 വരെ ഗോരഖ്പൂര്‍ മണ്ഡലത്തില്‍നിന്നും ഒരു ദശാബ്ദക്കാലം പര്‍ലമെന്റില്‍ അംഗമായിരുന്നു.
ഇരുപത്തിയാറാം വയസില്‍ പാര്‍ലമെന്റ് അംഗമായ യോഗി ഇന്നും തോല്‍വയറിയാത്ത നേതാവാണ്. വിവാദങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കിയപ്പോഴൊക്കെ നരേന്ദ്ര മോദി പൂര്‍ണമായി യോഗിയെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചിരുന്നത്.
2017ല്‍ അദ്ദേഹം കേന്ദ്രത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് യോഗി മാറുകയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു . പൂര്‍ണ കാവി സന്യാസിയായ യോഗി ഗൊരഖ്പൂരിലെ ഹിന്ദു ആശ്രമമായ ഗോരഖ്നാഥ് മഠത്തിന്റെ പ്രധാന പുരോഹിതന്‍ കൂടിയാണ്. അത്തരത്തില്‍ കാവി ആധ്യാത്മികതയ്ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ സാധ്യത പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് നരേന്ദ്ര മോദി.
ഹിന്ദു ദേശീയവാദ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ സ്ഥാപകന്‍ കൂടിയാണ് 52 കാരനായ യോഗി ആദിത്യനാഥ്. 1972 ജൂണ്‍ 5 ന് ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളിലെ പഞ്ചൂര്‍ ഗ്രാമത്തില്‍ ഒരു രജപുത്ര കുടുംബത്തിലാണ് യോഗി ആദിത്യനാഥ് എന്ന അജയ് മോഹന്‍ സിംഗ് ജനിച്ചത്.ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുള്ള യോഗിയുടെ രാഷ്ട്രീയത്തിലെ ഓരോ ചുവടുവയ്പ്പുകളും ബുദ്ധിപരമായ കണക്കുകൂട്ടലില്‍ തന്നെയാണ്. തികച്ചും അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലെത്തി അപ്രതീക്ഷിത പദവികള്‍ കൈയില്‍വന്നുചേര്‍ന്ന പാരമ്പര്യമാണ് ഈ സന്യാസിക്കുള്ളത്.
എംപിയായതും എംഎല്‍എയായതും പിന്നീട് ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രിയായതുമൊക്കെ തികച്ചും അവിചാരിതമായിട്ടാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നതായിരുന്നു സന്യാസത്തിലേക്കുള്ള വരവില്‍ യോഗിയുടെ മനസിലുണ്ടായിരുന്നത്. രാമക്ഷേത്രം എന്ന ലക്ഷ്യം സാധിച്ചതോടെ മോദിക്ക് യോഗിയില്‍ പ്രതീക്ഷയും വിശ്വാസവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. തനിക്കുശേഷം ബിജെപി ഭരണ തുടരാന്‍ ശക്തനായ നേതാവ് അമിത് ഷായെക്കാള്‍ യോഗിയാണെന്ന് നരേന്ദ്ര മോദി കരുതുന്നു എന്നു വേണം കരുതാന്‍.
https://www.facebook.com/Malayalivartha