തൃശൂരിലെ ജനങ്ങളെ ഞാൻ പ്രജാ ദൈവങ്ങളെന്നാണ് ഇപ്പോൾ വിളിക്കുന്നത്; വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാർക്കും എന്റെ ലൂർദ് മാതാവിനും പ്രണാമം; വിജയത്തിന് ശേഷം തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി

വിജയത്തിന് ശേഷം തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രതികരിക്കുന്നു ;- എനിക്ക് ഈ വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാർക്കും എന്റെ ലൂർദ് മാതാവിനും പ്രണാമം. ഒരു വലിയ പ്രതിസന്ധിയുടെ കൂലിയാണ് എനിക്ക് തന്നത്. ഒഴുക്കിനെതിരെ നീന്തിക്കയറുക. വ്യക്തിപരമായി ഒരുപാട് ദ്രോഹമാണ് വലിയ വലിയ കല്ലുകളായി എന്റെ നേരെ തള്ളിവിട്ടത്.
അതിൽനിന്ന് കടന്നുകയറാൻ എന്നെ സഹായിച്ചത്. വിവിധ വിഷയങ്ങളുണ്ട് അത് ഞാൻ എടുത്തെടുത്ത് പറയുന്നില്ല.ആരും വിളിച്ചുപറഞ്ഞില്ല, പക്ഷേ ആ സത്യം തൃശൂരിലെ ജനങ്ങൾ, ഞാൻ അവരെ പ്രജാ ദൈവങ്ങളെന്നാണ് ഇപ്പോൾ വിളിക്കുന്നത്.
ആ പ്രജാ ദൈവങ്ങൾ ആ സത്യം തിരിച്ചറിഞ്ഞു. അവരുടെ മനസിനെയും തീരുമാനങ്ങളെയും വഴി തെറ്റിച്ചുവിടാൻ നോക്കിയിടത്തുനിന്ന് ദൈവങ്ങളെല്ലാം അവരുടെ മനസ് ശുദ്ധമായി തിരിച്ചു. ഇതവർ നൽകുന്ന അനുഗ്രഹം കൂടിയാണ്.
ഇതൊരതിശയം എന്ന നിലയ്ക്ക് നിങ്ങൾക്ക് തോന്നിയെങ്കിൽ, എന്റെ കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടിത്തരുന്നത്. ഞാൻ തൃശൂരിലെ യഥാർത്ഥ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുകയാണ്. അവർ മൂലം മാത്രമാണ് ഇത് സാദ്ധ്യമായത് എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha