Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിഭവനിലെത്തി എൻഡിഎ നേതാക്കളുടെ പിന്തുണക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിനു കൈമാറി....ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് എന്നിവരെ സന്ദർശിച്ച ശേഷമാണു മോദി രാഷ്ട്രപതി ഭവനിലെത്തിയത്

08 JUNE 2024 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിഭവനിലെത്തി എൻഡിഎ നേതാക്കളുടെ പിന്തുണക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിനു കൈമാറി. മോദിയെ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി ക്ഷണിച്ചു. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച രാത്രി 7.15ന് രാഷ്ട്രപതിഭവനിൽ നടക്കും. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് എന്നിവരെ സന്ദർശിച്ച ശേഷമാണു മോദി രാഷ്ട്രപതി ഭവനിലെത്തിയത്. സർക്കാർ രൂപീകരണത്തിനു മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ വീട്ടിൽ യോഗം ചേർന്നു. രാജ്നാഥ് സിങ്, ജയന്ത് ചൗധരി, പ്രഫുൽ പട്ടേൽ തുടങ്ങിയവർ പങ്കെടുത്തു.

 

 

 


എൻഡിഎ കക്ഷികളുടെ ആവശ്യങ്ങൾ
എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി മോദിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ. മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളടക്കം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പഴയ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ രാജ്നാഥ് സിങ്ങാണു മോദിയെ നേതാവായി നാമനിർദേശം ചെയ്തത്. അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർ പിന്താങ്ങി. എൻഡിഎ നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ഏക്നാഥ് ഷിൻഡെ, അജിത് പവാർ, പവൻ കല്യാൺ, ചിരാഗ് പാസ്വാൻ, അനുപ്രിയ പട്ടേൽ, ജിതൻ റാം മാഞ്ചി എന്നിവരും പിന്തുണ പ്രഖ്യാപിച്ചതോടെ മോദിയെ നേതാവായി തിരഞ്ഞെടുത്തു.

 

 

രാവിലെ ഭരണഘടന തൊട്ടുവണങ്ങിയാണ് മോദി യോഗത്തിനെത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി മുഖ്യമന്ത്രിമാരുടെ സാന്നിധ്യവും പാർലമെന്ററി പാർട്ടി യോഗത്തിലുണ്ടായിരുന്നു. ബിജെപി പാർലമെന്ററി പാർട്ടി യോഗം പ്രത്യേകം വിളിക്കാതെ എൻഡിഎ യോഗമാണു ചേർന്നത്. ബ്രേക്കിങ് ന്യൂസുകളുടെ അടിസ്ഥാനത്തിലാവില്ല, വികസനത്തിന്റെ ലക്ഷ്യത്തിലാണ് രാജ്യം മുന്നോട്ടു പോവുകയെന്ന് മോദി യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തെ പ്രവർത്തനം ട്രെയിലർ മാത്രമാണ്. പുതിയ ഇന്ത്യ (ന്യൂ ഇന്ത്യ - N), വികസിത ഇന്ത്യ (ഡവലപ്ഡ് ഇന്ത്യ –D), അഭിലാഷ ഇന്ത്യ (ആസ്പിരേഷനൽ ഇന്ത്യ – A) എന്ന് എൻഡിഎയ്ക്കു പുതിയ നിർവചനവും മോദി നൽകി. പാവപ്പെട്ടവർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവർക്കൊപ്പം മധ്യവർഗക്കാരുടെ ജീവിതനിലവാരം ഉയർത്താനും പദ്ധതികൾ ഉണ്ടാവും. മൂന്നാം എൻഡിഎ സർക്കാർ അതിവേഗ വികസനം കൊണ്ടുവരും. രാജ്യത്തെ മൂന്നാം സാമ്പത്തിക ശക്തിയാക്കും. മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസം നടപ്പാക്കുമെന്നും മോദി പറഞ്ഞു.

രാജ്യത്തിന് എൻഡിഎയെ മാത്രമേ വിശ്വാസമുള്ളൂ. അധികാരത്തിനു വേണ്ടി തട്ടിക്കൂട്ടിയ ഇന്ത്യാ മുന്നണിയെ ജനം തിരസ്കരിച്ചു. ഇന്ത്യാ മുന്നണി അതിവേഗം തകരും. 10 കൊല്ലമായിട്ടും 100 സീറ്റു തികയ്ക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ നിരന്തരം വിമർശിച്ച് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചു. പ്രതിപക്ഷം കഴിഞ്ഞ നൂറ്റാണ്ടിന്റെ മനഃസ്ഥിതിയുള്ളവരാണ്. ആധുനികതയെ അവർ എതിർക്കുന്നു. കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എൻഡിഎയ്ക്കു നൽകിയ പിന്തുണ മോദി എടുത്തു പറഞ്ഞു. കേരളത്തിലെ പ്രവർത്തകരുടെ ആത്മാർപ്പണത്തിന്റെ ഫലമായി ഇത്തവണ ബിജെപിക്കു പ്രതിനിധിയുണ്ടായെന്നും ചൂണ്ടിക്കാട്ടി.

 

 

ഒന്നേകാൽ മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ മുൻ സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ചെങ്കിലും രാമക്ഷേത്ര നിർമാണത്തെക്കുറിച്ച് മോദി ഒന്നും പരാമർശിച്ചില്ലെന്നതു ശ്രദ്ധേയമായി. രാവിലെ എൻഡിഎ ഘടകകക്ഷികളുടെ പാർലമെന്ററി പാർട്ടി യോഗങ്ങൾ ചേർന്ന് മോദിക്കു പിന്തുണ കൊടുക്കാൻ തീരുമാനിച്ചിരുന്നു. തൃശൂരിലെ നിയുക്ത എംപി സുരേഷ് ഗോപിയോട് കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം നിർദേശിച്ചതായാണ് സൂചന. നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങി മന്ത്രിസഭയിലേക്ക് അദ്ദേഹം എത്തുമെന്നാണ് വിവരം. മോദിക്കൊപ്പം ഞായറാഴ്ച ആറു മണിക്ക് സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്തേക്കും. എൻഡിഎ യോഗത്തിനു ശേഷം മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി എന്നിവരുടെ വസതികളിലെത്തി മോദി അനുഗ്രഹം തേടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി ഇന്ത്യക്കാരന്‍  (14 minutes ago)

വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍  (27 minutes ago)

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്  (36 minutes ago)

രണ്ടുവയസുകാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്....  (49 minutes ago)

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (1 hour ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (1 hour ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (2 hours ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (2 hours ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (2 hours ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (2 hours ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (3 hours ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (3 hours ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (3 hours ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (11 hours ago)

Malayali Vartha Recommends