പ്രധാനമന്ത്രിയുള്ള വേദിയിൽ പൊട്ടിത്തെറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ വേദിയിൽ നാടകീയമായ സംഭവ വികാസങ്ങൾ

ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ വേദിയിൽ നാടകീയമായ സംഭവ വികാസങ്ങൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി പൊട്ടിത്തെറിച്ചിരിക്കുകയാണ്. പരസ്യ താക്കീത് നൽകിയിരിക്കുകയാണ് . തമിഴ്നാട് ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജനാണ് താക്കീത് നൽകിയിരിക്കുന്നത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിക്കുകയാണ് .വേദിയിൽ ഏവരെയും വണങ്ങി വരികയായിരുന്നു തമിഴിസൈ. അമിത് ഷായെ കൈ കൂപ്പി. അദ്ദേഹം തിരിച്ചും വന്ദനം ചെയ്തു. മുന്നോട്ട് നീങ്ങിയ തമിഴിസൈയെ തിരികെ വിളിച്ച് നിർത്തിയായിരുന്നു അമിത് ഷായുടെ താക്കീത്.
അമിത് ഷാ അനിഷ്ടത്തോടെ സംസാരിക്കുകയായണെന്നു വ്യക്തം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി തോറ്റതോടെ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയ്ക്കെതിരെ തമിഴിസൈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് ശാസന. തമിഴ്നാട്ടിൽ ബിജെപിക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നില്ലെന്നും അണ്ണാമലൈ കാര്യമായി പ്രവർത്തിച്ചില്ലെന്നുമായിരുന്നു തമിഴിസൈയുടെ ആരോപണം. ഇതേത്തുടർന്ന് തമിഴ്നാട്ടിൽ അണ്ണാമലൈയ്ക്കെതിരെ വലിയ വിമർശനങ്ങൾ ശക്തമായി.
സത്യപ്രതിജ്ഞച്ചടങ്ങിൽ വെങ്കയ്യ നായിഡുവും അമിത് ഷായും സംസാരിച്ചിരിക്കേ വേദിയിലേക്ക് കടന്നുവന്ന തമിഴിസൈ സൗന്ദരരാജനെ തിരിച്ചുവിളിച്ചാണ് അമിത് ഷാ സംസാരിച്ചത്. താക്കീതിന്റെ സ്വഭാവത്തിലായിരുന്നു സംസാരമെന്ന് വിഡിയോയിൽ വ്യക്തമാകുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ചെന്നൈ സൗത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന തമിഴിസൈയും പരാജയപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha