മാധ്യമങ്ങൾ ആടിനെ തമ്മി തല്ലിച്ച് ചോര കുടിക്കുകയാണ്; കോടതി തീരുമാനിക്കട്ടെ; ആരോപണങ്ങൾ മാധ്യമങ്ങൾക്കുള്ള തീറ്റ; മാധ്യമങ്ങളോട് തട്ടിക്കയറി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

അമ്മയിലെ കൂടുതൽ പേർക്കെതിരെ ആരോപണം വന്ന വിഷയത്തിൽ ചോദ്യമുന്നയിച്ചപ്പോൾ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി . നിങ്ങൾ കോടതിയാണോ എന്നും അദ്ദേഹം ചോദിച്ചു. കോടതി പറയും എന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.താൻ അമ്മയിൽ എത്ര കാലം ഉണ്ടായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു. അമ്മയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ അമ്മയിൽ നിന്നും ഇറങ്ങി വരുമ്പോൾ ചോദിക്കുക . എമ്മിന്റെ ഓപ്ഫീസിൽ നിന്നും ഇറങ്ങി വരുമ്പോൾ ഓഫിസിനെ സംബന്ധിച്ച കാര്യം ചോദിക്കണം.
വീട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ വീടിന് സംബന്ധിച്ച കാര്യം ചോദിക്കണം. അമ്മ അസോസിയേഷനിൽ നിന്നും ഇറങ്ങി വരുമ്പോൾ അതുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കണം. ഈ വിഷയം മാധ്യമങ്ങൾക്ക് ഒരു തീറ്റ എന്നാണ് താൻ മനസിലാക്കുന്നത്. നിങ്ങൾ അത് വച്ച് കാശു ഉണ്ടാക്കി കൊള്ളൂ. ഒരു കുഴ്പ്പം ഇല്ല. പക്ഷെ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് നിങ്ങൾ ചെയ്യുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഈ വിഷയങ്ങൾ കോടതിയിൽ ഉണ്ട്. കോടതിക്ക് യുക്തിയുണ്ട് കോടതിക്ക് ബുദ്ധിയുണ്ട് . കോടതി തീരുമാനമെടുക്കും .
സർക്കാർ അത് കോടതിയിൽ കൊണ്ട് ചെന്നാൽ അവർ അത് എടുക്കും. മാധ്യമങ്ങൾ ആടിനെ തമ്മി തല്ലിച്ച് ചോര കുടിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. നിങ്ങൾ ഒരു സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിച്ച് വിടുകയാണ്. പരാതി ആരോപണ രൂപത്തിലാണ് നിൽക്കുന്നത്. നിങ്ങൾ ജനങ്ങളോട് എന്താണ് പറയുന്നത്. നിങ്ങൾ കോടതിയാണോ എന്നും അദ്ദേഹം ചോദിച്ചു. കോടതി പറയും കോടതി തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha