പിണറായി വിജയന്‍ കമ്യൂണിസ്റ്റ് എന്ന് പറയുന്നത് തന്നെ ഇടതുപക്ഷത്തിന് അപമാനമാണ്; പിണറായി ജീവിക്കുന്നത് ബിജെപിയുടെ ആശ്രയം കൊണ്ടാണ് എന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി

പിണറായി ജീവിക്കുന്നത് ബിജെപിയുടെ ആശ്രയം കൊണ്ടാണ് എന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. പിണറായി ജീവിക്കുന്നത് ബിജെപിയുടെ ആശ്രയം കൊണ്ടാണ് എന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. അല്ലെങ്കില്‍ എന്നേ ജയിലില്‍ പോകേണ്ടതായിരുന്നു എന്നും കെ.സുധാകരന്‍ എംപി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- പിണറായി വിജയന്‍ കമ്യൂണിസ്റ്റ് എന്ന് പറയുന്നത് തന്നെ ഇടതുപക്ഷത്തിന് അപമാനമാണ്.
ആര്‍എസ്എസിന് കീഴ്പ്പെട്ട് അവരുടെ അടിമയായി ജീവിക്കുന്ന നേതാവാണ് പിണറായി വിജയന്‍.മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ആര്‍എസ്എസ് ബന്ധം തെളിഞ്ഞതിന്റെ വിഭ്രാന്തിയിലാണ് മറ്റുള്ളവരുടെ മേല്‍ കുതിരകയറാന്‍ ഇറങ്ങിയത്.പ്രകടമായ ആര്‍എസ്എസ് ബന്ധത്തിലൂടെ സിപിഎം അവരെ ഇത്രയും നാള്‍ വിശ്വസിച്ച ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു.എഡിജിപി എന്തിനാണ് ആര്‍എസ്എസ് നേതാക്കളെ കണ്ടത്?
കൂടിക്കാഴ്ചയുടെ അജണ്ടയെന്തായിരുന്നു? ആരുപറഞ്ഞിട്ടാണ് ഈ കൂടിക്കാഴ്ച ? മുഖ്യമന്ത്രി അറിഞ്ഞിരുന്നോ? ഇത്രയും നാള്‍ എന്തുകൊണ്ട് എഡിജിപിക്ക് എല്ലാ അധികാരത്തോടെയും തുടരാന്‍ അനുവാദം നല്‍കി? മുഖ്യമന്ത്രിക്ക് തന്റേടത്തോടെ മറുപടിപറയാന്‍ ധൈര്യമുണ്ടോ?വലിയ ഗീര്‍വാണം മുഴക്കിയിട്ട് ഇതിനൊന്നും മറുപടിപറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയെന്നും സുധാകരന്‍ പറഞ്ഞു.
ബിജെപിയും സിപിഎമ്മും പരസ്പരം സഹായസംഘങ്ങളെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയെ ജയില്‍ പോകാതെ ബിജെപി സംരക്ഷിക്കുമ്പോള്‍, ബിജെപി അധ്യക്ഷനെതിരായ കേസുകള്‍ ഒതുക്കിതീര്‍ത്ത് പിണറായി വിജയനും സംരക്ഷിക്കുന്നു. സിപിഎമ്മും മുഖ്യമന്ത്രിയും ആര്‍എസ്എസുകാര്‍ക്ക് വിധേയരാണ്. അവരുടെ സംരക്ഷണത്തിലും സഹായത്തിലുമാണ് കഴിയുന്നത് എന്നും കെ സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha