ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പാ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണ്; ആരോഗ്യവകുപ്പിന്റെ പരാജയം കോവിഡ് കാലത്തെപ്പോലെ കേരളം വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പാ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഹാമാരികളെ നേരിടാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. എംപോക്സ് സ്ഥിരീകരിച്ച ഉടനെ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ സംസ്ഥാനം ഒരു മുൻകരുതലും എടുത്തില്ല. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ പോലും സർക്കാരിന് സാധിച്ചില്ല. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും ജനങ്ങളെ ഭീതിയിലേക്ക് നയിക്കുകയാണ്.
ആരോഗ്യമന്ത്രി ആരോഗ്യം മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റു പല കാര്യങ്ങളിലും ആണ് താൽപര്യം പ്രകടിപ്പിക്കുന്നത്. ആരോഗ്യവകുപ്പിന്റെ പരാജയം കോവിഡ് കാലത്തെപ്പോലെ കേരളം വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha