മഹാവിഷ്ണുവിൻ്റെ വരാഹാവതാരത്തെ അപമാനിച്ച സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു മാപ്പ് പറയണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

മഹാവിഷ്ണുവിൻ്റെ വരാഹാവതാരത്തെ അപമാനിച്ച സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു മാപ്പ് പറയണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. വരാഹാവതാരത്തെ കാട്ടുപന്നിയോട് ഉപമിക്കുക വഴി ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തി. ഹിന്ദു ദൈവങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും അപമാനിക്കുന്നത് സിപിഎം തുടരുകയാണ്.
ശബരിമലയിലെ ആചാരലംഘനത്തിന് കൂട്ടുനിന്നതും തൃശൂർ പൂരം കലക്കാനുള്ള ശ്രമവും ''ഗണപതി മിത്താ ''ണെന്ന എ.എൻ ഷംസീറിൻ്റെ പ്രസ്താവനയുമെല്ലാം ഇതിൻ്റെ തെളിവുകളാണ്. സിപിഎമ്മിൻ്റെ ഈ മതവിദ്വേഷ നിലപാടിനെതിരെ ഹിന്ദു സമൂഹം രംഗത്തെത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha