നേരത്തെ സംശയിച്ചത് പോലെ തന്നെ കാര്യങ്ങൾ എത്തിയിരിക്കുകയാണ്; പാർട്ടിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ തള്ളി കളയുന്നു; പിവി അൻവറിന് മറുപടിയുമായി മുഖ്യമന്ത്രി

പിവി അൻവറിന് മറുപടിയുമായി മുഖ്യമന്ത്രി. അദ്ദേഹത്തട്ടിന്റെ വാക്കുകൾ ഇങ്ങനെ; പിവി അൻവർ നേരത്തെ ചില ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ തന്നെ എന്താണ് ഇതിനു പിന്നിൽ സംശയമുണ്ടായിരുന്നു. പക്ഷേ ആ സംശയത്തിലേക്ക് ഞങ്ങൾ ആ ഘട്ടത്തിൽ പോയില്ല. ഒരു എംഎൽഎ എന്ന നിലയ്ക്ക് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ കേരളത്തിൽ അന്വേഷിക്കാവുന്നതിൽ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏർപ്പെടുത്തി അന്വേഷണം ഏൽപ്പിച്ചിട്ടുണ്ട്. പക്ഷേ അതിലും അദ്ദേഹം തൃപ്തനല്ല.
നേരത്തെ സംശയിച്ചത് പോലെ തന്നെ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. പാർട്ടിക്കും എൽ ഡി എഫിനും സർക്കാരിനുമെതിരെ ഇന്നലെ പറഞ്ഞത്, ശത്രുക്കൾ വ്യാപകമായി പ്രരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇന്നലെ പറയുന്നത് കേട്ടു. അൻവറിന്റെ ഉദ്ദേശം വ്യക്തമാണ്. എൽ ഡി എഫിൽ നിന്ന് വിട്ട് നിൽക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ് .പാർട്ടിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ തള്ളി കളയുന്നു. അപകീർത്തി പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച അന്വേഷണം നടക്കും എന്നും അൻവറിന്റെ ഉദ്ദേശം വ്യക്തമാണ് നേരത്തെ സംശയിച്ച പോലെ തന്നെ കാര്യങ്ങൾ എത്തി എന്നതടക്കമുള്ള പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha