യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമായി കേരളം; തൊഴിലില്ലായ്മയിൽ കേരളത്തെ നമ്പർ വണ്ണാക്കിയത് എൽഡിഎഫ്- യുഡിഎഫ് ഭരണമെന്ന് കെ.സുരേന്ദ്രൻ

പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്) മുഖേന സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക തൊഴിൽ ഡാറ്റയിൽ 30% തൊഴിലില്ലായ്മയുമായി യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളം മാറി മാറി ഭരിച്ച എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും പിടിപ്പുകേട് തുറന്നുകാട്ടുന്നതാണ് ഈ റിപ്പോർട്ട് എന്ന് കെ.സുരേന്ദ്രൻ .
യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരുകൂട്ടരും പരാജയപ്പെട്ടു. പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഈ രണ്ട് മുന്നണികളും തൊഴിലില്ലായ്മ വിഷയം ഉന്നയിച്ചിരുന്നുവെങ്കിലും കേരളത്തിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ അവർ ഒന്നും ചെയ്തില്ല. ഏറ്റവും പുതിയ സർവേയിലൂടെ വ്യക്തമാകുന്നത് കേരളത്തിലെ യുവാക്കളുടെ ദയനീയ അവസ്ഥയാണ് എന്നും കെ.സുരേന്ദ്രൻ പറഞ്ഞു .
കേരളത്തിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 47% വും പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 19% ആണ്. മൊത്തം തൊഴിലില്ലായ്മ 2.6% മാത്രമുള്ള മധ്യപ്രദേശുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഏറെ ഭയാനകമാണ്. ഗുജറാത്തിൽ ഇത് 3.1% മാത്രമാണ് തൊഴിലില്ലായ്മ. ഇതാണ് ബിജെപിയുടെ സദ്ഭരണവും ഇൻഡി അലയൻസ് മോഡലും തമ്മിലുള്ള വ്യത്യാസം എന്നും കെ.സുരേന്ദ്രൻ പറഞ്ഞു .
https://www.facebook.com/Malayalivartha