ലോകത്ത് എവിടെയെങ്കിലും ആശയത്തെ ആശയം കൊണ്ട് നേരിട്ട കമ്മ്യൂണിസ്റ്റ് ചരിത്രം ചൂണ്ടിക്കാണിക്കാൻ ബിനോയ് വിശ്വത്തെ വെല്ലുവിളിച്ച് സന്ദീപ് വാചസ്പതി
ലോകത്ത് എവിടെയെങ്കിലും ആശയത്തെ ആശയം കൊണ്ട് നേരിട്ട കമ്മ്യൂണിസ്റ്റ് ചരിത്രം ചൂണ്ടിക്കാണിക്കാൻ ബിനോയ് വിശ്വത്തെ വെല്ലുവിളിച്ച് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
ലോകത്ത് എവിടെയെങ്കിലും ആശയത്തെ ആശയം കൊണ്ട് നേരിട്ട കമ്മ്യൂണിസ്റ്റ് ചരിത്രം ചൂണ്ടിക്കാണിക്കാൻ ബിനോയ് വിശ്വത്തെ വെല്ലുവിളിക്കുകയാണ്. മൈക്ക് കാണുമ്പോൾ ഗീർവാണം അടിച്ച് കേരളത്തിലെ ചില അടിമകളെ വിശ്വസിപ്പിക്കാൻ സാധിക്കുന്നു എന്ന് കരുതി എല്ലാവരും അങ്ങനെ അല്ല.
മാനവ ചരിത്രത്തിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ള ആശയഗതികളിൽ സഹജീവികളെ ഏറ്റവും കൂടുതൽ കൊന്ന് തള്ളിയ പ്രത്യയശാസ്ത്രമാണ് കമ്യൂണിസം. അത് മറച്ച് വെച്ച് ഗിരി പ്രസംഗം നടത്താൻ സഖാവ് ബിനോയ് വിശ്വത്തിന് ആത്മവിശ്വാസം കിട്ടുന്നത് മറുവശത്ത് പിണറായി വിജയൻ ആയത് കൊണ്ടാണ്.
അല്ലാതെ വലത് കമ്മ്യൂണിസം ഇടത് കമ്മ്യൂണിസം എന്നുള്ള അശ്ലീലം ആഗോള തലത്തിൽ എവിടെയുമില്ല. കമ്മ്യൂണിസം മാത്രമാണ് ഉള്ളത്. ലോകത്ത് എവിടെ ആയാലും ഏത് പേരിൽ ആയാലും അത് മാനവ വിരുദ്ധവുമാണ്.
https://www.facebook.com/Malayalivartha