മുഖ്യമന്ത്രി മറുപടി കൊടുക്കാതിരുന്നതിനാലാണ് കേന്ദ്ര സർക്കാർ സർവീസിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ഗവർണർ വിളിപ്പിച്ചതെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ

മുഖ്യമന്ത്രി മറുപടി കൊടുക്കാതിരുന്നതിനാലാണ് കേന്ദ്ര സർക്കാർ സർവീസിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ഗവർണർ വിളിപ്പിച്ചതെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. കള്ളക്കടത്ത്, ഹവാല ഇടപാടുകൾ ഹിന്ദു പത്രത്തെയല്ല രാജ്ഭവനെയാണ് മുഖ്യമന്ത്രി ആദ്യം അറിയിക്കേണ്ടിരുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 167 (B ) പ്രകാരം സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവർണർ വിശദീകരണം തേടിയാൽ അതിന് മറുപടി പറയാനുള്ള ബാധ്യത മുഖ്യന്ത്രിക്കുണ്ടെന്ന് വി.മുരളീധരൻ ചൂണ്ടിക്കാട്ടി.
റൂൾസ് ഓഫ് ബിസിനസ് 34 (2 ) പ്രകാരം കേന്ദ്ര- സംസ്ഥാന അധികാര പരിധിയിൽ വരുന്ന കാര്യങ്ങൾ ശ്രദ്ധയിൽ വന്നാൽ പൊതുവേദിയിൽ പറയും മുമ്പ് , ഗവർണറെ അറിയിക്കാൻ ഭരണഘടനാപരമായ ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സിപിഎമ്മിന്‍റെ ഭരണഘടന സംരക്ഷണവാദത്തിന്‍റെ കാപട്യം ഒരിക്കൽകൂടി പുറത്തുവരുകയാണെന്നും മുൻകേന്ദ്രമന്ത്രി പ്രതികരിച്ചു. സംസ്ഥാന മുഖ്യമന്ത്രി രാജ്യദ്രോഹക്കുറ്റത്തിലടക്കം ആരോപണം ഉയർന്ന ഒരു എഡിജിപിയെ കസേര മാറ്റി ഇരുത്തി സംരക്ഷിക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha