Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

സര്‍വ്വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യുവിന്റെ ഉജ്വല മുന്നേറ്റം പിണറായി സര്‍ക്കാരിനെതിരേയുള്ള യുവമനസുകളുടെ ശക്തമായ താക്കീത്; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

20 OCTOBER 2024 06:41 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ദുരിതാശ്വ പ്രശ്നങ്ങൾ ബാലിശ വിഷയമെന്ന് പരിഹാസം.. എംപി കെസി വേണു​ഗോപാലിന്റെ നാക്ക് പിഴവിൽ വലഞ്ഞ് യുഡിഎഫ്..

കാപ്പ കേസ് പ്രതി സു​ഗതനെ തേടി വിയ്യൂർ ജയിലിൽ എത്തിയ കത്ത് ചിത്രയെ ശരിവച്ച് ആഭ്യന്തരം; പക്ഷേ കൗൺസിൽ സ്ഥാനം തെറിച്ചേക്കും!!

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയും പ്രകടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കാപ്പ പ്രതിയുടെ കൗൺസിലർ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!! ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സു​ഗതനെ തേടിയെത്തിയ കത്തിൽ ട്വിസ്റ്റ്

മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം; അമ്മായി അപ്പനെ കാണാൻ ഹെലിക്കോപ്റ്ററിൽ പറന്നിട്ട് വിവാദമായപ്പോൾ കഥയിറക്കുന്നു.. മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി CPI സംസ്ഥാന സെക്രട്ടറി

സര്‍വ്വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യുവിന്റെ ഉജ്വല മുന്നേറ്റം പിണറായി സര്‍ക്കാരിനെതിരേയുള്ള യുവമനസുകളുടെ ശക്തമായ താക്കീതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

എസ്എഫ്‌ഐ ഇത്രയും കാലം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തിയ കാമ്പസുകളില്‍ ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും നീലപ്പതാക പാറുകയാണ്. പിണറായി സര്‍ക്കാരിനെതിരായ രോഷം എത്രത്തോളം വലുതാണെന്നതിനുള്ള വ്യക്തമായ സൂചനയാണ് സര്‍വകലാശാലകളിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം. അക്രമത്തിന്റെ പാതയിലൂടെ ഇത്രയും കാലം ഇടതുവിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കയ്യടക്കിവെച്ചിരുന്ന അപ്രമാദിത്യമാണ് അവസാനിക്കപ്പെടുന്നത്.

കാലിക്കറ്റ്, കണ്ണൂര്‍,എംജി,കേരള സര്‍വകലാശാലകളിലെ കോളേജ് യൂണിന്‍ തിരഞ്ഞെടുപ്പുകളില്‍ കെ.എസ്.യു മുന്നണിയാണ് ഉജ്വല വിജയം നേടിയത്. വര്‍ഷങ്ങളായി എസ്എഫ് ഐ വിജയിച്ച് കൊണ്ടിരുന്ന പല കോളേജുകളും ഇത്തവണ കെ.എസ്.യു തിരികെ പിടിച്ചു. എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള 19 കോളേജുകളാണ് ഇത്തവ കെ.എസ്.യു തിരിച്ചുപിടിച്ചത്.

കണ്ണൂരില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ നടന്ന കോളേജ് തിരഞ്ഞെടുപ്പുകളിലും ഇടതുവിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ദയനീയമായി പരാജയപ്പെട്ടത്. കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളേജ് പത്ത് വര്‍ഷത്തിന് ശേഷമാണ് കെ.എസ്.യു തിരിച്ചുപിടിച്ചത്. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ മത്സരിച്ച 46 സീറ്റില്‍ 31 ലും വിജയിച്ചാണ് കെഎസ് യു മുന്നേറ്റം നടത്തിയത്.

കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു-എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് 35 വര്‍ഷത്തിനും തൃശ്ശുരില്‍ പെരുവല്ലൂര്‍ മദര്‍ ആര്‍ട്‌സ് അന്റ് സയന്‍സ് കോളേജ് പന്ത്രണ്ട് വര്‍ഷത്തിനും മാത്തറ പികെ കോളേജ് പത്തുവര്‍ഷത്തിനും ശേഷമാണ് കെ.എസ്.യു തിരിച്ചുപിടിച്ചത്. കോടഞ്ചേരി സര്‍ക്കാര്‍ കോളേജ്, മാത്തറ പി.കെ.കോളേജ്,പാവറട്ടി സെയ്ന്റ് ജോസഫ് കോളേജ്, കൊടുവള്ളി കോളേജ് എന്നിവയും കെ.എസ്.യു തിരിച്ചുപിടിച്ചു

കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും കെഎസ്‌യുവിന് മികച്ച പ്രകടനം കാഴ്ചവെക്കാനായി. കൊല്ലം ഫാത്തിമ മാതാ കോളേജ് 13 വര്‍ഷത്തിന് ശേഷം കെ.എസ്.യു യൂണിയന്‍ വിജയിച്ചു.ആലപ്പുഴ എസ്ഡി കോളേജില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെയര്‍മാന്‍,യുസിസി സ്ഥാനങ്ങള്‍ കെ.എസ് യു നേടിയത്.

അധികാരത്തിന്റെയും കയ്യൂക്കിന്റെയും ബലത്തില്‍ എസ്എഫ് ഐ ഇരുണ്ടകാലത്തിലേക്ക് തള്ളിവിട്ട കലാലയങ്ങളില്‍ ജനാധിപത്യത്തിന്റെ നീലവസന്തം കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ പുനഃസ്ഥാപിക്കപ്പെടുന്ന മനോഹരകാഴ്ച കൂടിയാണിത്. സിപിഎമ്മിന്റെയും എസ്എഫ് ഐയുടെയും അക്രമരാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ശക്തമായ വിദ്യാര്‍ത്ഥി സംഘടനയായി കെ.എസ്.യുമാറി. ഭീഷണികളെയും വെല്ലുവിളികളെയും അതിജീവിച്ച് അരാജകത്വവാദികളായ എസ്.എഫ്.ഐയെ പടിക്ക് പുറത്താക്കിയ കെ.എസ്.യുവിന്റെ മിടുക്കരായ പോരാളികളെ പ്രത്യേകം അഭിനന്ദിക്കുന്നുയെന്നും കെ.സുധാകരന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം  (6 hours ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി  (6 hours ago)

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി  (7 hours ago)

നീറ്റ്‌ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്  (7 hours ago)

കെ എഫ് സി വഴി സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  (7 hours ago)

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി  (7 hours ago)

ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ഒറ്റപ്പാലം സ്വദേശി  (7 hours ago)

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (8 hours ago)

ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ് ടു നിര്‍ബന്ധമല്ല  (9 hours ago)

MLA-യുടെ തോളിൽ കൈയിടാൻ താനാരുവാ...!ക്യാമ്പിൽ കലഹം ഉണ്ടാക്കാൻ ഇറങ്ങി റിപ്പോർട്ടർ തെളിവ് സഹിതം പഞ്ഞിക്കിട്ട് നാട്ടുകാർ  (9 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി  (9 hours ago)

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്  (9 hours ago)

കാലൻ 'ഡോൾഫിൻ ചുഴലിക്കാറ്റ്' കടലും കരയും ഒരുപോലെ ചുരുട്ടി എറിയും..! RED ALERT-ൽ മാറ്റമില്ല ക്യാമ്പ് വിടാൻ വരട്ടെ..ഇന്ന് രാത്രി  (9 hours ago)

ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് മുട്ടൻ പണി തിരിച്ച് പോകാൻ കുടുബം വിൽക്കണം..?! ദുബായിലെ സ്ഫോടനത്തിൽ ട്വിസ്റ്റ്  (9 hours ago)

Malayali Vartha Recommends