Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...


പതിനാലാം വാര്‍ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരു മരണം...കൈമലർത്തി മന്ത്രിമാർ..ആദ്യത്തെ രണ്ടര മണിക്കൂർ വെറുതെപോയി..അവസാനം ജെ സി ബിയിൽ കോരിയെടുത്തു..


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

പ്രിയങ്കയുടെ വിജയത്തിനായി വയനാട് മുന്നോട്ടു വരണം ; വയനാട്ടിലെ ജനങ്ങളോട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി

24 OCTOBER 2024 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

രണ്ട് ജനപ്രതിനിധികളുള്ള രാജ്യത്തെ ഒരേയൊരു മണ്ഡലം വയനാടായിരിക്കുമെന്നും, ഒന്ന് ഔദ്യോഗിക പ്രതിനിധിയും മറ്റൊന്ന് അനൗദ്യോഗിക പ്രതിനിധിയുമായിരിക്കുമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. പ്രിയങ്കാഗാന്ധിയുടെ റോഡ്‌ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍. അനൗദ്യോഗിക എം പി താനാണെന്ന് പറഞ്ഞ രാഹുല്‍ അവര്‍ രണ്ടുപേരും വയനാടിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. പ്രിയങ്കയുടെ വിജയത്തിനായി വയനാട് മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

വയനാട്ടിലെ ജനങ്ങളുമായി എനിക്ക് എന്തുതരത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് നിങ്ങള്‍ക്കോരുത്തര്‍ക്കും അറിയും. എനിക്ക് ബുദ്ധിമുട്ടുണ്ടായപ്പോള്‍ നിങ്ങളെന്നെ സംരക്ഷിച്ചുവെന്നും നിങ്ങളെന്റെ കൂടെ നിന്നുവെന്ന് പ്രിയങ്ക പറഞ്ഞു. പ്രിയങ്ക അത് പറയുമ്പോള്‍ ഞാന്‍ മനസില്‍ ആലോചിച്ചത് വയനാട് എനിക്ക് വേണ്ടി ചെയ്തു തന്നത് വാക്കുകളിലൂടെ പറയാനാകില്ലെന്നാണ്. വികാരങ്ങള്‍ അത്രയും ആഴത്തിലുള്ളതാവുമ്പോള്‍ അത് പ്രവര്‍ത്തനത്തിലൂടെ മാത്രമേ പ്രകടിപ്പിക്കാനാവുകയുള്ളുവെന്നും രാഹുല്‍ പറഞ്ഞു.
കുട്ടിക്കാലത്ത് സഹോദരി പ്രിയങ്കയെ കൂട്ടുകാര്‍ക്കൊപ്പം കാണുമായിരുന്നു. അവരുടെ

താല്‍പര്യങ്ങള്‍ക്കായി ഇത്രയധികം പോകാന്‍ പറ്റുമോയെന്ന് അന്ന് അവളോട് ഞാന്‍ ചോദിക്കുമായിരുന്നു. പ്രിയങ്കയ്ക്ക് ഒരു സുഹൃത്തുണ്ടെങ്കില്‍ അവര്‍ക്കായി ഏതുവരെ പോവാനും അവള്‍ ഒരുക്കമായിരുന്നു. പക്ഷേ, നിന്റെ സുഹൃത്തുക്കള്‍ നീ ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കുകയോ അഭിനന്ദിക്കുയോ ചെയ്യുന്നില്ലെന്ന് പറയുമ്പോള്‍ അംഗീകാരത്തിന്റെയും അഭിനന്ദനത്തിന്റെയോ ആവശ്യമില്ലെന്നും ഞാന്‍ ഇത് ചെയ്യുമെന്നുമായിരുന്നു പ്രിയങ്ക മറുപടി നല്‍കിയിരുന്നത്. സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാനാവുന്ന ഒരാള്‍ക്ക് കുടുംബത്തിന് വേണ്ടി എന്തെല്ലാം ചെയ്യാനാവുമെന്ന് നിങ്ങള്‍ക്ക് ആലോചിക്കാവുന്നതാണ്. എന്റെ പിതാവ് മരിച്ചപ്പോള്‍ അമ്മയ്ക്കായി എല്ലാ ചെയ്ത് നല്‍കിയത് പ്രിയങ്കയായിരുന്നു.

എന്റെ അച്ഛന്‍ മരിക്കുമ്പോള്‍ അവള്‍ക്ക് 17 വയസായിരുന്നു പ്രായം. എന്റെ സഹോദരിക്കും അമ്മയ്ക്കും എല്ലാം നഷ്ടപ്പെട്ടു. പക്ഷേ എന്റെ അമ്മയെ പരിപാലിച്ചതും സംരക്ഷിച്ചതും എന്റെ സഹോദരിയാണ്. അവളുടെ കുടുംബത്തിന് വേണ്ടി എന്തും ത്യജിക്കാന്‍ പ്രിയങ്ക തയ്യാറാണെന്നതില്‍ എനിക്ക് വിശ്വാസമുണ്ട്. പ്രിയങ്കയുടെ കൂട്ടുകാരെ കുറിച്ചും കുടുംബത്തിന് വേണ്ടി ചെയ്ത ത്യാഗങ്ങളെ കുറിച്ചും പറയാന്‍ കാരണം പ്രിയങ്ക വയനാടിനെയും സ്വന്തം കുടുംബം പോലെ കണക്കാക്കുന്നു എന്നതു കൊണ്ടാണ്. വയനാടിലെ ജനങ്ങള്‍ക്കായി അവള്‍ പ്രവര്‍ത്തിക്കും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആവശ്യമായതെല്ലാം പ്രിയങ്ക ചെയ്യുമെന്നുറപ്പുണ്ട്. ഞാന്‍ നിങ്ങളുടെ പാര്‍ലമെന്റിലെ അനൗദ്യോഗിക മെമ്പറാണെന്ന് മറക്കരുത്. അതുകൊണ്ട് ഇടയ്ക്കിടെ ഇവിടെ വരാനും നിങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാനും എന്നെ അനുവദിക്കണമെന്നും രാഹുല്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAJBHVAN നീണ്ട കൂടിക്കാഴ്ച ഞെട്ടലോടെ മുഖ്യമന്ത്രി  (8 minutes ago)

പ്രതി ഫ്രാന്‍സിസിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി  (10 minutes ago)

KOTTAYAM ഒടുവിൽ ജെ സി ബിയിൽ കോരിയെടുത്തു  (21 minutes ago)

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (2 hours ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (2 hours ago)

അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകര്‍ന്ന് വീണത്.  (3 hours ago)

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (3 hours ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (3 hours ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (3 hours ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (3 hours ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (3 hours ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (3 hours ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (4 hours ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (4 hours ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (4 hours ago)

Malayali Vartha Recommends