Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കൊടകര കുഴൽ പണ കേസ്; കേരളവും കേന്ദ്രവും ഈ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

02 NOVEMBER 2024 05:48 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാർ; അനുശോചനം രേഖപ്പെടുത്തി കെ.സി വേണുഗോപാല്‍ എം.പി

ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന്‍ എംഎല്‍.എ

ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയേയും അക്കാലത്ത്‌ ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേര്‍ക്കുന്നത്‌ കേട്ടുകേള്‍വിയില്ലാത്ത സംഭവം; കരുവന്നൂര്‍ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ വേട്ടയാടൽ നടക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം; കാലാവധിതീരാന്‍ കേവലം ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഉത്തരവ്

പാർട്ടിക്ക് വേണ്ടി നിസ്വാർത്ഥം പൊരുതുന്ന ഏതൊരു സഖാവിന്റെയും ഹൃദയം തൊട്ടറിയുന്ന ഒരു നേതാവുണ്ടായിരുന്നു; പാർട്ടിക്കും സഖാക്കൾക്കും നേരെയുള്ള അക്രമങ്ങളെ ഉയിര് കൊടുത്ത് പ്രതിരോധിക്കാൻ സഖാക്കൾക്ക് ആവേശവും ഊർജ്ജവും ധൈര്യവും നൽകിയിരുന്നു നേതാവ്; പി ജയരാജനെ വാഴ്ത്തി അർജുൻ ആയങ്കി

കുഴൽപണം കൊണ്ടുവന്ന ധർമ്മരാജനെ ചോദ്യം ചെയ്തപ്പോൾ നാൽപ്പത്തൊന്ന് കോടി നാല്പതു ലക്ഷം രൂപ കേരളത്തിലെ അസംബ്ലി തെരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നിന്ന് കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ധർമ്മരാജൻ മാത്രം കൊണ്ടുവന്നതാണ് ഇത്.  ഇത് ആരു വഴിയാണ് . അഞ്ചു പേരുടെ പേരും പരാമർശിച്ചിട്ടുണ്ട്. അവര് വഴിയാണ് ഈ പണം വിവിധ സ്ഥലങ്ങളിൽ എത്തിച്ചത്. ഇതിൽ മൂന്നര കോടി രൂപ മാത്രമാണ് കൊള്ളയടിക്കപ്പെട്ടത്.

ആലപ്പുഴയിലേക്ക് കൊണ്ടുവന്നതാണ് കൊള്ളയടിക്കപ്പെട്ടത്. ധർമ്മരാജൻ കേരള പോലീസിന് കൊടുത്ത മൊഴിയിൽ  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സംഘടനാ സെക്രട്ടറി ഗണേശും ഓഫീസ് സെക്രട്ടറി ഗിരീശൻ നായരുടെയും നിർദ്ദേശപ്രകാരമാണ് ഈ പണം കൊണ്ടുവന്നതെന്ന് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് കേരള പോലീസ് അന്വേഷിക്കാത്തത്. കേരള പോലീസ് അന്വേഷിച്ച് വിവരം ലഭിച്ചു.  ഇത് കേരള പോലീസിന് ലഭിച്ചതുകൊണ്ട് തന്നെ ഈ വിവരം രണ്ടു കൂട്ടരും ഒതുക്കി തീർക്കാൻ ശ്രമിച്ചു. കത്ത് പുറത്ത് വന്നതുമില്ല പിന്നീട് മൂന്ന് കൊല്ലങ്ങൾക്ക് ശേഷമാണ് കത്ത് പുറത്ത് വരുന്നത് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു .

രാഷ്ട്രീയമായ ഒരു ആരോപണം പോലും സുരേന്ദ്രന് എതിരായി ഉയർന്നു വന്നില്ല. 40 കോടി 40 ലക്ഷം രൂപ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്. രാഷ്ട്രീയമായി പോലും  സർക്കാരോ സിപിഎമ്മോ  അന്വേഷിച്ചില്ല. എല്ലാ കേസിലും അന്വേഷണം നടത്തുന്ന ഇഡി  ഇവിടെ അന്വേഷിച്ചില്ല. തൃശ്ശൂരിലെ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ കത്തിൻമേൽ   ഇഡി അന്വേഷണം നടത്തിയില്ല. കേരളവും കേന്ദ്രവും ഈ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു.

ഈ കുഴൽപ്പണ കേസ് ഒതുക്കി തീർത്തതിന് പ്രത്യുപകാരമായാണ് അന്വേഷണ ഏജൻസികൾ  മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമേതിരെ ആരോപിക്കപ്പെടുന്ന കേസുകൾ ഒതുക്കി തീർക്കുന്നത്. ഇതാണ് കേരളത്തിലെ പ്രതിപക്ഷം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. എസ് എൻ സി ലാവ്‌ലിൻ കേസ്, കരുവന്നൂർ ഇ ഡി കേസ് എവിടെ പോയി, സ്വർണകടത്ത് കേസ് എവിടെ പോയി ശിവശങ്കരൻ ജയിലിൽ പോയി എങ്കിലും ബാക്കി പ്രതികൾ എവിടെ. എസ് എഫ് ഒ കേസ് എവിടെ പോയി. ഒരു കേസ് അവർ അന്വേഷണം അവസാനിപ്പിച്ചാൽ ഇവിടെയും അവസാനിപ്പിക്കും. പരസ്പരം ധാരണയിലാണ് ഇവർ മുന്നോട്ട് പോകുന്നത്  എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (1 hour ago)

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (1 hour ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (2 hours ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (2 hours ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (2 hours ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (2 hours ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (2 hours ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (2 hours ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (3 hours ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വ​ർണവിലയിൽ വർദ്ധനവ്.... പവന് 1080 രൂപയുടെ വർദ്ധനവ്  (4 hours ago)

നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ  (4 hours ago)

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തി  (4 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് കാലവർഷം കനക്കുന്നു  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (5 hours ago)

Malayali Vartha Recommends