നാല് വർഷം കഴിഞ്ഞു, ഇപ്പോഴും കർഷകർക്ക് മികച്ച വില വാഗ്ദാനം ചെയ്യുന്നു; നന്ദിയുണ്ട് ഇനി ഒരു വർഷം കൂടിയല്ലേ ഉള്ളൂ; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലേറുന്നതിന് മുന്നെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും പറയുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഇനി ഒരു വർഷം കൂടിയല്ലേ ഉള്ളുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
'നാല് വർഷം കഴിഞ്ഞു: ഇപ്പോഴും കര്‍ഷകര്‍ക്ക് മികച്ച വില വാഗ്ദാനം ചെയ്യുന്നു.
നാല് വർഷം കഴിഞ്ഞു: ബജറ്റിനോട് യോജിക്കാത്ത വ്യാമോഹ പദ്ധതികള്‍.
നാല് വർഷം കഴിഞ്ഞു: യുവാക്കള്‍ക്ക് ജോലിയില്ല.
നന്ദിയുണ്ട്, ഇനിയൊരു വർഷം കൂടിയല്ലേ ഉള്ളൂ…’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. കേന്ദ്ര സർക്കാർ നടത്തിയത് തെരഞ്ഞെടുപ്പ് ബജറ്റാണ് എന്നായിരുന്നു ശിവസേനയുടെ പ്രതികരണം.
https://www.facebook.com/Malayalivartha






















