യൂ എ ഇ യിൽ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തി രാഹുൽ ഗാന്ധി
രണ്ട് ദിവസത്തെ യൂ എ .ഇ സന്ദർശനത്തിനായി എത്തിയ രാഹുൽ ഗാന്ധി ദുബായിയിൽ വ്യവ്യസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ആശയസമ്പന്നമായി മാറി എന്നാണ് റിപോപോർട്ടുകൾ . അടുത്ത 50 വർഷം കൊണ്ട് എങ്ങനെ ഇന്ത്യയെ ലോകരാജ്യങ്ങളിൽ ഒന്നാമതാക്കാം എന്നതിനെ കുറിച്ചാണ് രാഹുൽ ഗാന്ധി സംസാരിച്ചത്.ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി) നേതൃത്വത്തിലായിരുന്നു യോഗം.
വെറും തൊഴിൽ സൃഷ്ടിക്കൽ എന്നതിലപ്പുറം സമഗ്രവളർച്ച ലക്ഷ്യമാക്കണം എന്ന ആശയത്തിൽ വ്യവസായ സമൂഹത്തിന്റെ പ്രതികരണങ്ങളും നിർദേശങ്ങളും അദ്ദേഹം ആരാഞ്ഞു. നിർദേശങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.കെ.യൂസഫലി, എൻഎംസി ഹെൽത്ത് കെയർ ചെയർമാൻ ഡോ.ബി.ആർ ഷെട്ടി, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പൻ, വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംഷീർ വയലിൽ തുടങ്ങി ഇരുനൂറോളം വ്യവസായ പ്രമുഖർ പങ്കെടുത്തു. ഇന്നും രാഹുൽ അബുദാബി ദുസിതാനി ഹോട്ടലിൽ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha