അറിയാമോ?സൈബർ ക്രിമിനലുകൾ നമുക്കിട്ട വില 50 ഡോളർ !

നമ്മുടെ വിവരങ്ങളും ഫോട്ടോകളും ഇമേജുകളും ചോർത്തി എടുത്ത് ജീവിക്കുന്ന സൈബർ ക്രിമിനലുകൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സജീവമാണ്. എത്രതന്നെ സൂക്ഷിച്ചാലും നുഴഞ്ഞു കയറാൻ പഴുത്തു നോക്കി നടക്കുന്നവരാണ് ഈ ക്രിമിനലുകൾ . യുഎഇ സൈബര്‍ ക്രിമിനിലുകളുടെ വിളയാട്ടഭൂമിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
സോഷ്യൽ മീഡിയയിലും മറ്റും നമ്മൾ നൽകുന്ന വ്യക്തിപരമായ വിവരങ്ങളും വിവരണങ്ങളും ചോർത്തിയെടുത്തു ആവശ്യക്കാർക്ക് വിറ്റ് ജീവിക്കുന്ന സൈബർ ക്രിമിനലുകൾ നമുക്ക് ചുറ്റും ധാരാളമുണ്ടെന്ന് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് പഠനം നടത്തുന്ന ഒരു സൈബർ സുരക്ഷാ കമ്പനിയാണ് യുഎയിൽ കഴിയുന്നവർക്ക് ഈ മുന്നറിയിപ്പ് നൽകുന്നത്
കഴിഞ്ഞ വര്‍ഷം യുഎഇയിലെ 37 ലക്ഷത്തില്‍പരം ജനങ്ങള്‍ തട്ടിപ്പിനിരയായതായി സൈബര്‍ കുറ്റകൃത്യങ്ങളുടെ നിരീക്ഷണ ഏജന്‍സിയായ നോര്‍ട്ടണ്‍ മിഡില്‍ ഈസ്റ്റിന്റെ തമീം തൗഫിക് വെളിപ്പെടുത്തി. യുഎഇയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പ്രായപൂര്‍ത്തിയായവരില്‍ 52 ശതമാനം പേരും സൈബര്‍ ക്രിമിനലുകളുടെ ചതിക്കുഴികളില്‍ പെടുന്നുണ്ടെന്നാണെന്നു ഇത് സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തുന്നത് . അതായതു ഓരോ 48 മണിക്കൂറിനുള്ളിലും ഒരു സൈബര്‍ തട്ടിപ്പെങ്കിലും നടക്കുന്നുണ്ടത്രേ. ഓണ്‍ലൈന്‍ അക്കൗണ്ടുമായി പാസ്‌വേര്‍ഡുകള്‍ പങ്കു വെക്കുന്നവരാണ് ഇത്തരം തട്ടിപ്പിന് ഇരയാകുന്നത് . പാസ്‌വേര്‍ഡുകള്‍ തട്ടിയെടുക്കുന്ന ക്രിമിനലുകള്‍ അവ കണ്ടെത്താനാവാത്ത രേഖകളിലാക്കിയശേഷം ഇരകളെ വീണ്ടും തട്ടിപ്പിനിരയാക്കിയ സംഭവങ്ങളും ധാരാളം. തട്ടിപ്പിന് ഇരയാകുന്നത് മിക്കപ്പോഴും 18 വയസിനും 25 വയസിനും മധ്യേ പ്രായമുള്ളവര്‍. അതായത് വീഡിയോ ഗെയിമുകളിലും സമൂഹമാധ്യമങ്ങളിലും കളിക്കുന്നവരെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത് . ഊബർ, നെറ്റ്ഫ്ലിക്സ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഗെയിമിംഗ് ആപ്പുകൾ, ബാങ്ക് തുടങ്ങിയ പ്ലാറ്റുഫോമുകളിൽ നമ്മൾ നൽകുന്ന വിവരങ്ങൾ ചോർത്തിയെടുക്കാൻ വിദഗ്ധരായ ക്രിമിനലുകൾ മിഡിൽ ഈസ്റ്റിൽ സജീവമാണെന്നും ഈ റിപ്പോർട്ട് പറയുന്നു
50 ഡോളർ വരെ വിലക്ക് നമ്മുടെ വിവരങ്ങൾ വിൽക്കുന്നവരാണ് ഈ ക്രിമിനലുകളെന്നും റിപ്പോർട്ടിലുണ്ട്. .
https://www.facebook.com/Malayalivartha