അറബ് സംസ്‌കൃതി ചുമർചിത്രമാക്കി അബുദാബി അണിഞ്ഞൊരുങ്ങുന്നു

അറബ് സംസ്കൃതി ചുമർ ചിത്രമാകുന്നു. അബുദാബിയിൽ ആണ് അറബ് സംസ്കൃതി മനോഹരങ്ങളായ ചുമർചിത്രങ്ങളായി നമുക്ക് മുന്നിലേക്കെത്തുന്നത്. ഇനി അബുദാബിയിലെ വഴിയോരക്കാഴ്ചകൾക്ക് മിഴിവേകുന്നത് ഈ മനോഹര വർണങ്ങളാകും .അബുദാബി മുനിസിപ്പാലിറ്റിയുടെ കാഴ്ചകൾ കൂടുതൽ ആകർഷകമാക്കുക എന്ന പരിപാടിയുടെ ഭാഗമായാണ് അറബ് സംസ്കൃതി ചുമ ചിത്രകലയിൽ തെളിയുന്നത്.
അറബ് പൈതൃക കാഴ്ചകളായ ഒട്ടകങ്ങൾ, നൗകയിലെ സഞ്ചാരം, പരമ്പരാഗത വേഷത്തിൽ നൃത്തച്ചുവടുകൾ വയ്ക്കുന്ന ജനങ്ങൾ, വേട്ടപ്പരുന്തുകൾ എന്നിവയെല്ലാം മനോഹര ചുവർചിത്രങ്ങളായി വഴിയോരങ്ങളിൽ നിറയും
സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സൃഷ്ടികളും ചുവരുകളിലും തെരുവുകളിലും നിറയും. അബുദാബിയുടെ ചരിത്രപരമായ പ്രത്യേകതകളും നേട്ടങ്ങളുമെല്ലാം ചുവരുകളിൽ കാഴ്ചകളായി വർണ വിസ്മയം തീർക്കും
നഗരത്തിലെത്തുന്നവർക്ക് പുത്തൻ അനുഭവമാണ് ഇത്തരം കലാസൃഷ്ടികൾ സമ്മാനിക്കുക. ഒരുകൂട്ടം പ്രതിഭാധനരായ കലാകാരന്മാരുടെ സംഘത്തെയാണ് മുനിസിപ്പാലിറ്റി ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്
https://www.facebook.com/Malayalivartha