സൗഹൃദവും സഹകരണവും ശക്തമാകാൻ ഏഴിന പദ്ധതികളുമായി യു.എ.ഇയും സൗദിയും

യു.എ.ഇ.യും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ സൗദിഇമറാത്തി ഏകോപന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.
സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായി ഏഴിന പദ്ധതികൾ സൗദി ഇമറാത്തി ഏകോപന സമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
. ശനിയാഴ്ച അബൂദബിയിൽ നടന്ന സൗദിഇമറാത്തി ഏകോപന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത് .
സൗദി ഇമറാത്തി ക്രിപ്റ്റോ കറൻസി, പ്രധാന സ്ഥാനപനങ്ങൾക്കു വേണ്ടി ഫാസ്റ്റ് ട്രാക്ക് കസ്റ്റംസ്, ചെറുകിട ഇടത്തരം സംരംഭകർക്ക് ഇരു രാജ്യങ്ങളിലും അവസരങ്ങൾ ഒരുക്കൽ, പ്രതിസന്ധി ഘട്ടങ്ങളിൽ സംയുക്ത വിതരണ ശൃംഖല, നിശ്ചയദാർഢ്യ ജനങ്ങൾക്ക് വിമാനത്താവളങ്ങളിൽ കൂടുതൽ മികച്ച സേവനം, ഏഴിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ ശരിയായ വിധം പണം കൈകാര്യം ചെയ്യൽ ശീലിപ്പിക്കൽ, സിവിൽ ഏവിയേഷന് പൊതു മാർക്കറ്റ് എന്നിവയാണ് ഏഴിന പദ്ധതികൾ.
രണ്ടു രാജ്യങ്ങളിലെയും മന്ത്രിമാർ പുതിയ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പ്രധാനവും അടിസ്ഥാനപരവുമായ വിഷയങ്ങളെ കാര്യക്ഷമമായി വിലയിരുത്തുന്ന അറബ് നയതന്ത്രബന്ധത്തിന്റെ പുതിയ അടിത്തറകളാണ് ഏഴിന പദ്ധതികളിൽ പ്രതിഫലിക്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് അഭിപ്രായപ്പെട്ടു.
മേഖലയിലെ പ്രധാന മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് റിയാദും അബൂദബിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ അതിപ്രധാനമായ മുന്നേറ്റം അടയാളപ്പെടുത്തുന്നതാണ് കരാറെന്ന് സൗദി അറേബ്യൻ സാമ്പത്തിക
ആസൂത്രണ മന്ത്രി മുഹമ്മദ് അൽ തുവൈജ്രി പറഞ്ഞു
പരസ്പര വിശ്വാസത്തിന്റെയും ധാരണകളുടെയും അടിസ്ഥാനത്തിലാണ് യു.എ.ഇ യും സൗദിയും തമ്മിലുള്ള ബന്ധം കാലങ്ങളായി ദൃഢപ്പെട്ടുവന്നിട്ടുള്ളത് .അത് പൂർവാധികം ശക്തമായി മുന്നൂറ് കൊണ്ട് പോകാൻ ഇപ്പോൾ മുന്നോട്ട് വെച്ച ഏഴിന പദ്ധതികൾ സഹായകകരമാകുമെന്ന പ്രത്യാശ ഇരു രാജ്യങ്ങളും പങ്കുവെച്ചു
https://www.facebook.com/Malayalivartha