മതിൽ നിർമാണത്തിന് 570 കോടി ഡോളർ തന്നാൽ കുടിയേറ്റക്കാർക്ക് താൽക്കാലിക ഇളവുനൽകാമെന്ന് ട്രംപ്; വാഗ്ദാനം തള്ളി നാൻസി പെലോസി

യു.എസ്-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിർമിക്കുന്നതിനു സഹായിച്ചാൽ കുടിയേറ്റക്കാർക്ക് ചില ഇളവുകൾ നൽകാമെന്ന വാഗ്ദാനവുമായി ട്രംപ് .
അമേരിക്കയിൽ അനധികൃതമായി താമസമാക്കിയവരുടെ പിൻമുറക്കാരായ ഏഴ് ലക്ഷം പേരെയും സംരക്ഷിത കാലവധി അവസാനിക്കുന്ന മൂന്ന് ലക്ഷം കുടിയേറ്റക്കാരെയും സംരക്ഷിക്കാമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. എന്നാൽ ട്രംപിന്റെ നിർദേശങ്ങൾ ഡെമോ ക്രാറ്റിക് നേതാവും ജനപ്രതിനിധി സഭ സ്പീക്കറുമായ നാൻസി പെലോസിക്ക് സ്വീകാര്യമായില്ല. ഡെമോക്രാറ്റുകൾ ട്രംപിന്റെ ഉപാധി കൈയോടെ തള്ളുകയായിരുന്നു
ഡ്രീമേഴ്സ് എന്നറിയപ്പെടുന്ന വളരെ ചെറുപ്പത്തിലേ മതിയായ രേഖകളില്ലാതെ യു.എസിലെത്തിയ കുടിയേറ്റക്കാരെ മൂന്നു വർഷംകൂടി യു.എസിൽ താമസിക്കാൻ അനുവദിക്കാമെന്നും പകരം മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയാൻ ഫണ്ട് അനുവദിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. മതിൽ നിർമാണത്തിന് 570 കോടിഡോളറും ട്രംപ് ആവശ്യപ്പെട്ടു.
മതിൽ നിർമിക്കാന്‍ അനുമതി നൽകുന്നതോടെ രാജ്യത്തെ ഭാഗിക ഭരണസ്തംഭനം ഒഴിവാക്കാനാവുമെന്നാണ് ട്രംപ് മുന്നോട്ടുവെക്കുന്ന നിർദേശം. എന്നും കുടിയേറ്റക്കാരെ സ്വീകരിച്ച ചരിത്രമാണ് യു.എഎസിനുള്ളത് . അതിര്‍ത്തി മുഴുവനുമല്ല, സുരക്ഷ ഉറപ്പാക്കാനായി സുരക്ഷിതമല്ലാത്ത ഭാഗത്ത് മാത്രം സ്റ്റീല്‍ കൊണ്ടുള്ള മതില്‍ കെട്ടാനാണ് തീരുമാനം എന്നും ട്രംപ് പറയുന്നു. .
ഏഴു ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരാണ് യു.എസിലുള്ളത്. ഇവര്‍ക്ക് പൗരത്വമില്ലെങ്കിലും യു.എസില്‍ ജോലി ചെയ്യാമെന്നും നാടു കടത്താന്‍ കഴിയില്ലെന്നുമാണ് വ്യവസ്ഥ. ഇത് മൂന്നു വര്‍ഷത്തേക്കുകൂടി നീട്ടാമെന്നതാണ് പുതിയ വ്യവസ്ഥ.
യുദ്ധക്കെടുതികള്കൊണ്ട് നാടുവിട്ട് വരുന്നവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് വിസ നീട്ടി നല്‍കാമെന്നും ട്രംപ് പറഞ്ഞു . എന്നാൽ, ട്രംപിന്റെ നിർദേശങ്ങൾ ഡെമോക്രാറ്റിക് നേതാവും ജനപ്രതിനിധി സഭ സ്പീക്കറുമായ നാൻസി പെലോസി തള്ളി. തുടർന്ന് നാൻസി പെലോസി റാഡിക്കൽ ഡെമോക്രാറ്റ് ആയി മാറിയിരിക്കയാണെന്ന് ട്രംപ് വിമർശിച്ചു.
നാലാഴ്ചയായി യു.എസിൽ ഭരണസ്തംഭനം തുടരുകയാണ്. എട്ടു ലക്ഷത്തോളം തൊഴിലാളികളെയാണ് അത് ബാധിച്ചത്. . ട്രെഷറി സ്തംഭനം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും നീണ്ട ഭരണപ്രതിസന്ധിയാണിപ്പോഴത്തേത്
നിലവിലെ ട്രഷറി സ്തംഭനത്തിനും ഭരണപ്രതിസന്ധിക്കും കാരണം ഡെമോക്രാറ്റുകളാണെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആരോപിച്ചു.
ട്രംപിന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിരുന്നു അതിര്‍ത്തിയിലെ മതില്‍. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ട്രംപിനെ സംബന്ധിച്ച് രാഷ്ട്രീയമായും മതില്‍ നിര്‍മ്മാണം നിര്‍ണായകമാണ്. അതേസമയം ഇത് അംഗീകരിക്കാന്‍ ഡെമോക്രാറ്റുകള്‍ തയ്യാറല്ല.
നിലവിലെ സാഹചര്യത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹവുമുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന പക്ഷം കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ അവഗണിച്ചും ട്രംപിന് മതിലിനുള്ള ഫണ്ടിങ്ങുമായി മുന്നോട്ടു പോകാനാകും.
അതേസമയം, ദിവസേന ആയിരക്കണക്കിന് ആളുകളാണ് മെക്‌സിക്കോ അതിർത്തി വഴി അമേരിക്കയിലെത്തുന്നത്. ഇമിഗ്രേഷൻ നിയമത്തിൽ മാറ്റം വരുത്തി അഭയാർത്ഥികളെ തടയാൻ മതിൽ നിർമ്മിക്കുമെന്ന ട്രംപിന്റെ പ്രസ്‌താവന നിലനിൽക്കെ അഭയാർത്ഥി പ്രവാഹം തുടരുകയാണ്
https://www.facebook.com/Malayalivartha