ഇവിടെ ഇങ്ങനെ....മെക്സിക്കോ കുടിയേറ്റക്കാർക്ക് സ്വന്തം വീടുപോലെ... പ്രത്യേക വിസയും സൗകര്യങ്ങളും നൽകി സര്‍ക്കാര്‍

രാജ്യത്തെ കുടിയേറ്റക്കാര്‍ക്ക് പ്രത്യേക വിസ നല്‍കാനൊരുങ്ങി മെക്‌സിക്കോ സര്‍ക്കാര്‍. ഇതനുസരിച്ച് രാജ്യത്ത് താമസിക്കാനായി അപേക്ഷ നല്‍കുന്ന കുടിയേറ്റക്കാര്‍ക്ക് ജോലിക്കുള്ള താത്ക്കാലിക അനുമതിയും ‘സ‌്പെഷ്യൽ പെർമിറ്റുംനൽകും .മധ്യ അമേരിക്കയില്‍ നിന്ന് യു.എസിലേക്ക് യാത്ര ചെയ്യുന്ന കുടിയേറ്റക്കാര്‍ താത്ക്കാലിക അഭയസ്ഥാനമായി തെരഞ്ഞെടുക്കുന്നത് ഇരു രാജ്യങ്ങളുടെയും നടുവിലായുള്ള മെക്‌സിക്കോ രാജ്യത്തെയാണ്
താത്ക്കാലിക തിരിച്ചറിയല്‍ രേഖകളും ചികിത്സയും വിദ്യാഭ്യാസവും നല്‍കുന്നതിനും ആലോചനയുണ്ടെന്ന് മെക്‌സിക്കോ വ്യക്തമാക്കി.
യു.എസിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി മെക്‌സിക്കോ അതിര്‍ത്തിയില്‍ 800 സൈനികരെ വിന്യസിക്കുമെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു. ഇത് മൂലം യു.എസിലേക്ക് കുടിയേറാന്‍ കഴിയാതെ മെക്‌സിക്കോയില്‍ കുടുങ്ങിയ ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമാകും നടപടി
കുടിയേറ്റക്കാര്‍ക്ക് രാജ്യത്തിനകത്ത് കടക്കാന്‍ സാധിക്കുന്ന സ്‌പെഷ്യല്‍ പെര്‍മിറ്റ് നല്‍കുവാനുള്ള തീരുമാനമാണ് മെക്‌സിക്കന്‍ സര്‍ക്കാര്‍ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.
മെക്‌സിക്കോയിലെ ദക്ഷിണ സംസ്ഥാനങ്ങളായ ചിയാപാസിലും ഓക്‌സാകയിലും താമസിക്കുന്നവര്‍ക്കേ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. ഗ്വാട്ടിമലയില്‍ നിന്നെത്തുന്ന അഭയാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് മെക്‌സിക്കോയില്‍ താമസിക്കാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുക.
ഇതിനായി വിസ നിയമങ്ങളില്‍ ഭേദഗതി വരുത്തും. അഭയാര്‍ഥികളെ തിരിച്ചറിയാനായി ബ്രേസ‌്‌ലെറ്റ‌് നൽകും.ഇതുപയോഗിച്ചാണിവര്‍ വിസക്ക് അപേക്ഷിക്കേണ്ടതും.
കുടിയേറ്റക്കാര്‍ക്ക് എല്ലാവിധ സര്‍ക്കാര്‍ അനൂകൂല്യങ്ങളും ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മെക്‌സിക്കോ നിങ്ങളുടെ വീടായി കരുതാമെന്നും രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് സഹായം ലഭ്യമാക്കുമെന്നും പ്രസിഡന്റ് എന്റിക് പെനാ നിറ്റോ പറഞ്ഞു
ആന്ദ്രേ മാനുവല്‍ ഒബ്രഡോര്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ പുതിയ നീക്കം മാറ്റങ്ങള്‍ക്ക് വഴിതെളിയിക്കും.
https://www.facebook.com/Malayalivartha