സമാധാനവും സഹിഷ്ണുതയും രാജ്യത്തിന്റെ അഭിമാനകരമായ അധ്യായങ്ങളിലൊന്നാണ് എന്ന സന്ദേശം ലോകത്തിനു മുൻപിൽ വെളിപ്പെടുത്തി , മാർപാപ്പയുടെ യു എ ഇ സന്ദര്‍ശനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ

സഹിഷ്ണുത വർഷത്തിൽ പോപ്പ് ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ യുഎഇ തയ്യാറായിക്കഴിഞ്ഞു. .
സമാധാനവും സഹിഷ്ണുതയും രാജ്യത്തിന്റെ അഭിമാനകരമായ അധ്യായങ്ങളിലൊന്നാണ് എന്ന സന്ദേശം ലോകത്തിനു മുൻപിൽ വെളിപ്പെടുത്തി , മാർപാപ്പയുടെ യു എ ഇ സന്ദര്‍ശനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം
ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന പോപ്പിന്റെ പര്യടന പരിപാടിയിലും വിശുദ്ധ കുർബാനയിലും 1,35,000 ആളുകൾക്ക് പങ്കെടുക്കാൻ സൗകര്യമൊരുക്കും. നാഷണൽ മീഡിയ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 1,20,000 ആളുകൾക്ക് പരിപാടി നടക്കുന്ന സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടാകും. 15,000 ആളുകൾക്ക് സ്റ്റേഡിയത്തിനുപുറത്തുള്ള വലിയ സ്‌ക്രീനിൽ പരിപാടി തത്സമയം കാണാം.
പര്യടന പരിപാടിയിലും വിശുദ്ധ കുർബാനയിലും പങ്കെടുക്കുന്നതിനുള്ള ടിക്കറ്റിനായി ലക്ഷക്കണക്കിന് ആളുകളാണ് രജിസ്റ്റർ ചെയ്തത് . ഇവരിൽ നിന്ന് 1,20,000 പേരെ തിരഞ്ഞടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരാഴ്ചയ്ക്കകം വിവരങ്ങൾ ലഭ്യമാക്കും.
ഫെബ്രുവരി മൂന്നിന് രാത്രി പത്തുമണിക്ക് അബുദാബി അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിലാണ് മാർപാപ്പ എത്തുക. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സർവ്വസൈന്യാധിപനും ആയ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മാർപാപ്പയെ സ്വീകരിക്കും. മന്ത്രിസഭയിലെയും നയതന്ത്ര മേഖലയിലെയും പ്രമുഖർ ഇതിനോടൊപ്പം ചേരും.
നാലിന് ഉച്ചയ്ക്ക് 12 മണിക്ക് പ്രസിഡൻഷ്യൽ പാലസിൽ സ്വീകരണമുണ്ട് തുടർന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച. വൈകീട്ട് ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ മുസ്‌ലിം കൗൺസിൽ അംഗങ്ങളുമായും കൂടിക്കാഴ്ചയുണ്ടാകും.
തുടർന്ന് 6.10-ന് മറീനയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലിൽ ഇന്റർ റിലീജിയസ് സമ്മേളനത്തിൽ പങ്കെടുക്കും. അഞ്ചിന് രാവിലെ 9.10-ന് അബുദാബിയിലെ ക്രിസ്ത്യൻ ദേവാലയം സന്ദർശിക്കും. തുടർന്നാണ് സായിദ് സ്പോർട്‌സ് സിറ്റിയിൽ പൊതുസമ്മേളനം നടക്കുക. ഇതിനുശേഷം മാർപാപ്പ മടങ്ങും
യു എ ഇയിൽ താമസിക്കുന്ന നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികൾക്ക് മാർപാപ്പയുടെ യുഎഇ സന്ദർശനം ഏറെ ആഹ്ലാദം നൽകുന്നതാണ് .
https://www.facebook.com/Malayalivartha