യുകെയില്‍ താമസിക്കാന്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ഫീസ് വേണ്ട - തെരേസ മേയ്

ബ്രെക്സിറ്റിനു ശേഷം യുകെയില്‍ തങ്ങുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാർ 65 പൗണ്ട് ഫീസ് അടക്കണമെന്ന് തീരുമാനം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് റദ്ദാക്കി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇതിനായി അയര്‍ലന്‍ഡ് അതിര്‍ത്തിയുമായി ബന്ധപ്പെടാ ൻ തീരുമാനമായി
പിന്‍മാറ്റ കരാര്‍ ഭേദഗതി ചെയ്ത് പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് തെരേസ ഇപ്പോള്‍.
എന്നാല്‍, കരാറില്ലാത്ത ബ്രെക്സിറ്റ് ഒഴിവാക്കും എന്നുറപ്പാക്കണമെന്ന ആവശ്യം അവര്‍ ആവര്‍ത്തിച്ചു നിരാകരിച്ചു. പിന്‍മാറ്റ കരാര്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ കരാറില്ലാത്ത ബ്രെക്സിറ്റുമായി മുന്നോട്ടു പോകുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണവര്‍.
ബ്രെക്സിറ്റ് ആവശ്യമാണോ എന്നറിയാന്‍ ഒരു ഹിതപരിശോധന കൂടി നടത്തണമെന്ന ആവശ്യവും പ്രധാമന്ത്രി തള്ളി. ഇങ്ങനെയൊന്നു നടത്തുന്നത് യുകെയുടെ സാമൂഹിക ഐക്യത്തെ ബാധിക്കുമെന്ന് അവര്‍ മുന്നറിയിപ്പും നല്‍കുന്നു.
മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം അവസാനിപ്പിച്ചതിന് ശേഷം പുതിയ കുടിയേറ്റ നിയമങ്ങള്‍ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . ഴിവിനെ അടിസ്ഥാനമാക്കിയുള്ള ഒരു കുടിയേറ്റ വ്യവസ്ഥ നടപ്പിലാക്കുമെന്ന തെരേസ മേയുടെ പ്രഘ്യപാനം ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
https://www.facebook.com/Malayalivartha