81 രൂപയ്ക്ക് വീട് ...പരസ്യത്തിനു കിട്ടിയ പ്രതികരണം അമ്പരപ്പിക്കുന്നത്

ഇറ്റലിയിലെ സാംബുക പട്ടണത്തില്‍ ഒരു യൂറോയ്ക്ക് വീടുകള്‍ വില്‍ക്കുന്നു . ഒരു യൂറോ ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ഏകദേശം 81 രൂപയേ ഉള്ളൂ. പരസ്യത്തെത്തുടര്‍ന്ന് വീട് വാങ്ങാന്‍ ഇന്ത്യാക്കാരുൾപ്പടെ നിരവധി ആളുകൾ ശ്രമിക്കുന്നതായാണ് അധികൃതര്‍ പറയുന്നത് .
സിസിലിയന്‍ മലമുകളിലെ സാംബുക പട്ടണത്തിലാണ് ഇത്ര കുറഞ്ഞ തുകക്ക് ആവശ്യക്കാർക്ക് വീടുകൾ നൽകുന്നത്.
പ്രദേശം തീരെ ആള്‍ത്താമസമില്ലാതായി മാറുന്ന സാഹചര്യത്തിലാണ് അധികൃതര്‍ വീടുകള്‍ ഒരു യൂറോയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചതത്രെ . വില ഒരു യൂറോ മാത്രമാണെങ്കിലും 5000 യൂറോ സെക്യൂരിറ്റി നിക്ഷേപം നല്‍കണം. വീട് അറ്റകുറ്റപ്പണി നടത്താന്‍ കുറഞ്ഞത് 15,000 യൂറോ ചെലവാക്കുകയും വേണം. എല്ലാം കൂടി ഇന്ത്യൻ രൂപ പ്രകാരം പതിനെട്ടു ലക്ഷത്തിനു മുകളിൽ വിലവരും. എങ്കിലും വീടിനു ആവശ്യക്കാർ ഏറെയാണ്
സിഎന്‍എന്‍ ട്രാവല്‍ ചാനലില്‍ ആണ് വീടുകളുടെ വില്‍പ്പന വാര്‍ത്തയായത് . ഇതോടെ സാംബുക പട്ടണത്തിലേക്ക് ജനപ്രവാഹം തുടങ്ങി എന്നാണു പറയുന്നത്. .
അന്താരാഷ്ട്ര തലത്തില്‍നിന്നു പോലും അന്വേഷണങ്ങള്‍ വന്നു തുടങ്ങി. പതിനായിരക്കണക്കിന് ഇ മെയിലുകളും ഫോണുകളും വന്നു തുടങ്ങിയതോടെ കുറേ ദിവസത്തേക്ക് തനിക്ക് ഉറങ്ങാന്‍ പോലും കഴിയാത്തത്ര അന്വേഷണങ്ങളാണ് രാവും പകലും വരുന്നത് എന്ന് പട്ടണത്തിന്റെ ഡെപ്യൂട്ടി മേയര്‍ പറയുന്നു
https://www.facebook.com/Malayalivartha