കൂടുതൽ സ്മാർട്ടാകാൻ ദുബായ്..ലക്‌ഷ്യം ആദ്യ കടലാസ് രഹിത നഗരമെന്ന പദവി

ആദ്യ കടലാസ് രഹിത രാജ്യമാകാൻ ദുബായ് തയ്യാറെടുക്കുന്നു. ഈ പദവിയിലെത്തുന്ന ആദ്യ നഗരമാകാകുക എന്നതാണ് ദുബായ് ലക്ഷ്യം ആകുന്നത്. ഇതിനായി എല്ലാ സർക്കാർ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്യും.
രണ്ടായിരത്തിഇരുപത്തിയൊന്നു ഡിസംബർ പന്ത്രണ്ടിന് ആദ്യ പേപ്പർ രഹിത നഗരമായി ദുബായിയെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
ദുബായ് പൊലീസ്, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഡിപ്പാർട്മെൻറ് ഓഫ് ഇക്കണോമിക് ഡവലപ്മെൻറ്, ലാൻഡ് ഡിപ്പാർട്മെൻറ്, ഡിപ്പാർട്മെൻറ് ഓഫ് ടൂറിസം ആൻഡ് കോമേഴ്സ് മാർക്കറ്റിങ് എന്നീ വകുപ്പുകളിലെ പേപ്പർ ഉപയോഗം ഇപ്പോൾ തന്നെ 57 ശതമാനമായി കുറച്ചിട്ടുണ്ട്.
രാജ്യത്തു പ്രതിവർഷം 64 ദശലക്ഷം കടലാസുപയോഗിച്ചിരുന്ന സ്ഥാനത്ത് ഇന്നത് 37 ദശലക്ഷമായി കുറഞ്ഞു എന്നും വ്യക്തമാക്കുന്നു. .
വിവിധ സർക്കാർ ആവശ്യങ്ങൾക്കായി യോജിച്ചതും ലളിതവുമായ സോഫ്റ്റ് വെയറുകളും മൊബൈൽ ആപ്പുകളും തയ്യാറാക്കിയാണ് വകുപ്പുകൾ ഡിജിറ്റലൈസ് ചെയ്യുന്നത്. സ്വകാര്യമേഖലയും ഉടൻ കടലാസ് രഹിതമാക്കുമെന്നു സ്മാർട്ട് ദുബായ് ഡയറക്ടർ ജനറൽ ആയിഷ ബിന്ത് ബുട്ടി ബിൻ ബിഷർ വ്യക്തമാക്കി
https://www.facebook.com/Malayalivartha