കുവൈറ്റിൽ വാഹനാപകടം; റോഡിനു സൈഡിലെ ഡിവൈറിൽ കൂട്ടിടിച്ചു വാഹനം കത്തിയമർന്നു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യാത്രികൻ മരിച്ചു; ഒരാളുടെ നില ഗുരുതരം

കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ സ്വദേശി മരിച്ചു. റോഡിനു സൈഡിലെ ഡിവൈറിൽ കൂട്ടിയിടിച്ചു കത്തിയ വാഹനത്തിനുള്ളിലുണ്ടായിരുന്ന ആളാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. വാഹനത്തിനുള്ളിലുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണമെന്നും ഇവർ വ്യക്തമാക്കി.
മുത്ല റോഡിൽ കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. വാഹനമോടിച്ചയാളാണ് ജഹ്റ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചത്. പരിക്കേറ്റ മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സിലാണ്. ജഹ്റയിൽനിന്ന് ഫയർഫോഴ്സും മെഡിക്കൽ എമർജൻസി വിഭാഗവുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
https://www.facebook.com/Malayalivartha