പ്രവാസി തീർത്ഥാടകർക്ക് സന്തോഷ വാർത്ത ; താമസ സൗകര്യം വിപുലീകരിക്കാൻ കരാർ

പ്രവാസി തീർത്ഥാടകർക്ക് സന്തോഷ വാർത്ത .... സൗദിയിൽ തീർഥാടകർക്ക് ഉയർന്ന നിലവാരത്തിലുള്ള താമസ സൗകര്യങ്ങൾ ഉറപ്പുവരുത്താനായി ഹോട്ടൽ രംഗത്തെ വിദഗ്ധർ ഹജ്ജ് മന്ത്രാലയം ധാരണയിൽ ഒപ്പുവെച്ചു. ഹോട്ടൽ രംഗത്തെ വിദഗ്ധ കമ്പനിയായ ഒ.വൈ.ഒ കമ്പനിയാണ് ഹജ്ജ് മന്ത്രാലയവുമായി കരാറിൽ ഏർപ്പെട്ടത്.
ഹജ്ജ്,ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദനും കമ്പനി സി.ഇ.ഒ. റിച്ച് ആക്റോലുമാണ് കരാറിൽ ഒപ്പുവെച്ചത്.ഉംറ മേഖലയിൽ ഭാവിയിലുണ്ടാകുന്ന തീർഥാടകരുടെ വർധനവ് കണക്കിലെടുത്താണ് പുതിയ കരാർ ഒപ്പുവെക്കൽ. മക്ക,മദീന, മശാഇർ എന്നിവിടങ്ങളിലെ തീർഥാടകരുടെ താമസ സൗകര്യങ്ങൾ ഏറ്റവും മികച്ചതാകുന്നതിന് വേണ്ട മാർഗ നിർദേശങ്ങൾ നൽകുന്നതിനും സംവിധാനങ്ങൾ തയ്യാറാക്കുന്നതിനുമാണിത്.
താമസ കെട്ടിടങ്ങൾ പരിശോധിക്കാനുള്ള സംവിധാനങ്ങൾ ക്രമീകരിക്കും. ഇതിനായി ഹജ്ജ് മന്ത്രാലയത്തിെൻറ സഹകരണത്തോടെ കമ്പനി രൂപവത്കരിക്കും. ഹജ്ജ് വേളയിൽ ഏകദേശം 7000 ത്തോളം കെട്ടിടങ്ങൾ തീർഥാടകരുടെ താമസത്തിന് ഒരുക്കാറുണ്ടെന്നാണ് കണക്ക്.
https://www.facebook.com/Malayalivartha