അന്താരാഷ്ട്ര ഗോൾഫ് ചാമ്പ്യൻഷിപ്പിന് ഇനി ദിവസങ്ങൾ മാത്രം; ഫാമിലി ഗോൾഫ് വില്ലേജ് ഒരുക്കങ്ങൾ പൂർത്തിയായി; പ്രവാസികൾ ആവേശത്തിൽ

സൗദിയിൽ ‘ഫാമിലി ഗോൾഫ് വില്ലേജ് ഒരുക്കങ്ങൾ പൂർത്തിയതായി ഒാർഗനൈസിങ് കമ്മിറ്റി അറിയിച്ചു.അന്താരാഷ്ട്ര ഗോൾഫ് ചാമ്പ്യൻഷിപ്പോടനുബന്ധിച്ചാണ് ഫാമിലി ഗോൾഫ് വില്ലേജ് നുള്ള ഒരുക്കങ്ങൾ ആരംഭിച്ചത് . മത്സരത്തോടനുബന്ധിച്ച് എല്ലാ പ്രായത്തിലുമുള്ള ആളുകളെ സ്വീകരിക്കാനാണ് ഫാമിലി വില്ലേജ്.കുട്ടികൾക്കായി പ്രത്യേക സ്ഥലവും വില്ലേജിലുണ്ട്.
നാലുദിവസം നീണ്ടു നിൽക്കുന്ന ചാമ്പ്യൻഷിപ്പ് ജനുവരി 31 ന് കിങ് അബ്ദുല്ല ഇകണോമിക് സിറ്റിയിലെ റോയൽ ഗ്രീൻ ഗ്രൗണ്ടിൽ വെച്ചാണ് ആരംഭിക്കുന്നത്. സൗദിയിലെ തന്നെ ആദ്യത്തെ ഒൗദ്യോഗിക ഗോൾഫ് ചാമ്പ്യൻഷിപ്പാണിത്. അന്താരാഷ്ട്ര രംഗത്ത് അറിയപ്പെട്ട ഗോൾഫ് കളിക്കാരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.വൻ തുകയാണ് വിജയികൾക്ക് സമ്മാനമായി നൽകുക. മത്സരം കഴിഞ്ഞാൻ ഗോൾഫ് മത്സര അവലോകനം, കായിക താരങ്ങളുമായുള്ള കൂടിക്കാഴ്ച, മറ്റ് വിവിധ പരിപാടികൾ അരങ്ങേറും.
ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി ഗോൾഫ് കമ്മിറ്റിയും അറിയിച്ചു. സൗദി സ്പോർട്സ് ചരിത്രത്തിൽ വലിയ സംഭവമായിരിക്കും ഇത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗോൾഫ് പ്രേമികൾക്ക് പുതിയ കവാടം ഇതോടെ തുറക്കും. മാത്രമല്ല, കുടുംബങ്ങൾക്ക് വേറിെട്ടാരു വിനോദത്തെ അടുത്തറിയാനും സാധിക്കും. ഗോൾഫിനെ രാജ്യത്തെ പ്രധാന സ്പോർട്സ് ഇനമായി മാറ്റാനാണ് ആഗ്രഹിക്കുന്നത്. ‘ഫാമിലി ഗോൾഫ് വില്ലേജ്’ എന്ന ചിന്ത അതിെൻറ ഭാഗമാണ്. ചാമ്പ്യൻഷിപ്പിനെ തുടർന്ന് വിവിധ പരിപാടികൾ വില്ലേജിലുണ്ടാകും. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് കൂടുതൽ വിനോദ പരിപാടികൾ ഒരുക്കുമെന്നും അതുസംബന്ധിച്ച് ഉടനെ പ്രഖ്യാപനമുണ്ടാകുമെന്നും സംഘാടകർ പറഞ്ഞു.
https://www.facebook.com/Malayalivartha