യൂ എ ഇയിൽ മഞ്ഞ കാർഡുകളുമായി ഷാർജ പോലീസ്

യൂ എ ഇയിൽ റോഡുകളില്‍ മഞ്ഞ കാർഡുകളുമായി ഷാർജ പോലീസ് . വാഹങ്ങളിലെ സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഷാർജ പോലീസ്നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് കാർഡ് വിതരണം . വാഹനങ്ങളിൽ സീറ്റ് ബെല്‍റ്റ് ധരിച്ചവര്‍ക്ക് നന്ദി സന്ദേശം രേഖപ്പെടുത്തിയ കാര്‍ഡുകളാണ് പൊലീസ് വിതരണം ചെയ്യുന്നത്.
സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിന് നന്ദിയെന്നും ജനങ്ങള്‍ക്കിടയില്‍ സുരക്ഷാ അവബോധം വളര്‍ത്താന്‍ നിങ്ങളുടെ പ്രവൃത്തി കാരണമാകുമെന്നുമാണ് മഞ്ഞ കാര്‍ഡിലെ സന്ദേശം.നിരത്തിൽ വാഹനം തടഞ്ഞ് പരിശോധിച്ചശേഷമാണ് മഞ്ഞ കാര്‍ഡുകള്‍ പൊലീസ് വിതരണം ചെയ്യുന്നത് . കഴിഞ്ഞയാഴ്ചയാണ് സീറ്റ് ബെല്‍റ്റുകളെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ട് ഷാര്‍ജ പൊലീസ് ക്യാമ്പയിൻ ആരംഭിച്ചത് . വിവിധ ഭാഷകളിലുള്ള ബ്രോഷറുകള്‍ ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാര്‍ക്ക് വിതരണം ചെയ്യുന്നു.
അതേസമയം , യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുകളുമാണ് ശിക്ഷ. നിയമം പാലിക്കാത്ത യാത്രക്കാര്‍ക്കും 400 ദിര്‍ഹം പിഴ ലഭിക്കും.
https://www.facebook.com/Malayalivartha